കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈറ്റില്‍ നിന്നുള്ള 6ഇ 9702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 54കാരന്‍, ജൂണ്‍ 20ന് റാസല്‍ഖൈമയില്‍ നിന്ന് എസ്ജി 9024 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 50കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നുള്ള 6ഇ-9324 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 45കാരന്‍,  നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 17 ന് 8ക്യു 6602 വിമാനത്തിലെത്തിയ പെരിങ്ങോം വയക്കര സ്വദേശി 23കാരന്‍, ജൂണ്‍ 14ന് ദമാമില്‍ നിന്നുള്ള 6ഇ 9371 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 29 കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ജൂണ്‍ 5ന് നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയ മൊകേരി സ്വദേശി 41കാരി, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി 25കാരനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍, ജൂണ്‍ 17ന് ഇതേ നമ്പര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശികളായ 27കാരി, ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടി, ജൂണ്‍ 17ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാല്‍ഡോവയില്‍ നിന്ന് 8ക്യു-6602 വിമാനത്തിലെത്തിയ പെരിങ്ങോം വയക്കര സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 381 ആയി. ഇവരില്‍ 251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവണ്മെന്റിന്റെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാത്തില്‍ സ്വദേശി 33കാരന്‍ ഇന്നാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.