നെടുങ്കണ്ടം > ''ലാപ്ടോപ് നൽകാൻ ഹൈക്കോടതി ഉത്തരവുണ്ട്, എന്നിട്ടും നടപടിയില്ല, പട്ടികജാതി വിഭാഗത്തിൽപ്പെട്ട എനിക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി അപമാനിതരാകാൻ വയ്യ''. യുഡിഎഫ് ഭരണസമിതിയുടെയും നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരുടെയും അവഗണനയ്ക്കെതിരെ താന്നിമൂട് ഇല്ലിക്കാനം വടക്കേടത്ത് വീട്ടിൽ അനഘ ബാബുവിന്റെ കണ്ണീരിൽ ചാലിച്ച അനുഭവകുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചോർന്നൊലിക്കുന്ന പൊളിഞ്ഞുവീഴാറായ വീട്ടിലാണ് അമ്മയും അച്ഛനും അനുജത്തിയും ഉൾപ്പെടെയുള്ള അനഘയുടെ കുടുംബം കഴിയുന്നത്. അച്ഛൻ വി ജെ ബാബുവും അമ്മ രജനിയും രോഗങ്ങൾമൂലം ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരാണ്. 2018ൽ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ സോഷ്യോജി ബിരുദാനന്തര ബിരുദത്തിന് ചേരുമ്പോൾ പഞ്ചായത്തിൽ എസ്സി- എസ്ടി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പിനുള്ള അപേക്ഷ ഗ്രാമസഭ മുഖാന്തരം സമർപ്പിച്ചിരുന്നു. ആ വർഷംതന്നെ അർഹരായവരുടെ പട്ടികയിൽ അനഘയുടെ അനുജത്തി ആർദ്ര ബാബുവിന്റെ പേരും വന്നിരുന്നു.

ഫൈസൽ പിടിയിലാകുമ്പോൾ പൊളിഞ്ഞു വീഴുന്നത് ന്യായീകരണ വാർത്തകളും

ആർദ്ര അങ്കമാലി എസ്എംഇയിൽ ഫിസിയോതെറാപ്പി വിഭാഗത്തിൽ മൂന്നാംവർഷ വിദ്യാർഥിയാണ്. നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ഇവർക്ക് ലാപ്‌ടോപ് നൽകാതെ പഞ്ചായത്ത് അനാസ്ഥകാട്ടി. പിന്നീട് പ്രളയംകാരണമാണ് വൈകിയതെന്ന് പറഞ്ഞു. അവസാനം പ്രബന്ധം പൂർത്തിയാക്കാൻ വഴിയില്ലാതെ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇത്തവണ കെൽട്രോണിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നതെന്നും പറഞ്ഞ് സഹായം നൽകിയില്ല. സുഹൃത്തിന്റെ തകരാറുള്ള ലാപ്‌ടോപ് കടം വാങ്ങിയാണ് പ്രബന്ധം പൂർത്തിയാക്കിയത്. ഇടയ്ക്ക് ലാപ്ടോപ് പ്രവർത്തിക്കാതെ വന്നുപ്പോൾ കരഞ്ഞുപോയിട്ടുണ്ടെന്നും അനഘ പറയുമ്പോൾ ഏവരുടെയും കണ്ണ് ഈറനണിയും.

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ഒരു സാമൂഹിക സംഘടന ഇടപെട്ട് 2020ൽ ജൂൺ 30ന് അഡ്വ. പി കെ ശാന്തമ്മ വഴി സൗജന്യമായി ഇവർക്ക് ലാപ്ടോപ് ലഭ്യമാക്കാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ജസ്റ്റിസ് അലക്‌സാണ്ടർ ജേക്കബ് ആദ്യസിറ്റിങ്ങിൽതന്നെ അഞ്ചാഴ്ചയ്ക്കകം ലാപ്ടോപ് നൽകാൻ നിർദേശിച്ചു. ജൂൺ 30ന് വന്ന ഹൈക്കോടതി ഉത്തരവിന്റെ അസ്സൽ പകർപ്പ് അനഘയുടെ അനുജത്തിയും അമ്മയും പഞ്ചായത്ത് സെക്രട്ടറി അജികുമാറിന് കൈമാറി. അപ്പോൾ ഓഫീസിലുണ്ടായിരുന്ന എട്ടാംവാർഡിലെ യുഡിഎഫ് അംഗം ശ്യാമള വിശ്വനാഥൻ ''നിങ്ങൾക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ, പിന്നെ പൈസ കൊടുത്ത് ലാപ്‌ടോപ് വാങ്ങിച്ചാൽ പോരെ, പഞ്ചായത്തിന്റെ കാലുപിടിക്കാൻ പിന്നെയും വരണോ''എന്ന് ചോദിച്ചു. നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്യുകയും അനഘയുടെ അമ്മയെ അപമാനിക്കുകയുമായിരുന്നു. ''ഹൈക്കോടതി ഞാൻ പറയുന്നതാണ് കേൾക്കുക, എന്റെ ഭാഗത്താണ് ന്യായം, കെൽട്രോൺ എപ്പോൾ തരുന്നോ അപ്പോൾമാത്രമേ നിങ്ങൾക്ക് ലാപ്ടോപ് ലഭിക്കുകയുള്ളൂ'' എന്നാണ് പഞ്ചായത്ത് സെക്രട്ടറി കയർത്തത്.

വ്യാജദൃശ്യങ്ങളുപയോഗിച്ച് മെഡിക്കൽ കോളേജിനെതിരെ വാർത്ത: മനോരമ ന്യൂസിനെതിരെ നിയമനടപടിക്കൊരുങ്ങി അധികൃതർ

അസൗകര്യങ്ങൾക്ക് നടുവിലിരുന്ന് പഠിച്ചാണ് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നെറ്റും അനഘ വിജയിച്ചത്. അനുജത്തി ഭക്ഷണംപോലും കഴിക്കാതെ ആ പൈസ മാറ്റിവച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. സർക്കാരിന്റെ സ്റ്റെഫന്റ് മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം നടത്തുന്ന ഇവർക്ക് ഇപ്പോൾ ഓൺലൈൻ പഠനവും മുടങ്ങി. ഇവരുടെ വീട് പൊട്ടിപ്പൊളിഞ്ഞ് വീഴാറായിട്ടും ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിലുണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ ഇവരെ പറ്റിച്ചു. ഹൈക്കോടതിയിൽ കേസ് കൊടുത്തശേഷം പഞ്ചായത്ത് അധികൃതർ ഈ സാധുകുടുംബത്തിന്റെ പേര് വീടിനായുള്ള പട്ടികയിൽനിന്ന് മാറ്റിയെന്നും അനഘ പറയുന്നു.