നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നു പോയവരേ.." വീഡിയോ ഫെയ്സ് ബുക്കിൽ!

നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നു പോയവരേ.." അനിൽ വി.നാഗേന്ദ്രൻ എഴുതി, സി.ജെ.കുട്ടപ്പൻ ഈണമിട്ടു പാടിയ വസന്തത്തിൻ്റെ കനൽവഴികളിലെ അനശ്വര ഗാനത്തിൻ്റെ വീഡിയോ ആദ്യമായിഫെയ്സ് ബുക്കിൽ!

അനിൽ വി നാഗേന്ദ്രൻറെ ഫെയ്സ്ബുക്ക്  പോസ്റ്റ് |

നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നു പോയവരേ..."
ഞാനെഴുതിയ ഈ ഗാനത്തിന് മറക്കാനാവാത്ത ഒത്തിരി ഓർമ്മകളുണ്ട്.
ഞാൻ രചനയും സംവിധാനവും നിർവ്വഹിച്ച
'വസന്തത്തിൻ്റെ കനൽവഴികളിൽ ' എന്ന ചിത്രത്തിൻ്റെ ശീർഷകഗാനമെന്ന നിലയിലാണ് ഇത് വമ്പിച്ച ജനപ്രീതി നേടിയതെങ്കിലും ഗാനത്തിൻ്റെ സൃഷ്ടി നടന്നത് അതിനും വർഷങ്ങൾക്കു മുമ്പാണ്. ശരിക്കും പറഞ്ഞാൽ ഏതാണ്ട് പതിനാലു വർഷങ്ങൾക്കു മുമ്പ് കോട്ടയത്തു വച്ചു നടന്ന സി.പി.ഐ.(എം) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മികച്ച നിലവാരത്തിലുള്ള വിപ്ലവഗാനങ്ങളുടെ ഒരു സി.ഡി.പുറത്തിറക്കുന്നതിന് സഖാവ് വൈക്കം വിശ്വൻ നേതൃത്വം നല്കുന്ന സംഘാടക സമിതി തീരുമാനിക്കുകയും, അതിൻ്റെ ഏകോപനത്തിനുംമറ്റുമായി അന്നത്തെ SFI സംസ്ഥാന ഭാരവാഹിയായിരുന്ന സഖാവ് പി.കെ.ബിജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സി.ഡി.തയ്യാറാക്കുന്നതിനു വേണ്ടിയുള്ള പി.കെ.ബിജുവിൻ്റെ അന്വേഷണം ഒടുവിൽ എന്നിലേക്കാണെത്തിയത്. അതിന് പ്രധാന കാരണം സഖാവ് എം.എ.ബേബിയുടെ നിർദ്ദേശമാണെന്നു തോന്നുന്നു. മാസ്റ്റർ കാസറ്റ്സ് എന്ന പേരിലുള്ള എൻ്റെ ഓഡിയോ നിർമ്മാണ സ്ഥാപനം വഴി, 1997 മുതൽ ഞാൻ പുറത്തിറക്കിയ വിപ്ലവഗാന കാസറ്റുകൾ അക്കാലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ('ഇ.എം.എസ്.- ജീവിക്കുന്ന ഇതിഹാസം', 'എ.കെ.ജി.- പാവങ്ങളുടെ പടത്തലവൻ', 'സഖാവ് പി.കൃഷ്ണപിള്ള', 'ജനനായകൻ - ഇ.കെ.നായനാർ', 'ലെനിൻ സംസാരിക്കുന്നു', 'സഖാക്കളേ മുന്നോട്ട്' തുടങ്ങിയവ)
അന്ന് പി.കെ.ബിജുവും ഞാനും തമ്മിൽ പരിചയമില്ല. കൈരളി ടി.വി.യുടെ അന്നത്തെ പ്രൊഡ്യൂസറായിരുന്ന മഹേഷ് പഞ്ചു വഴിയാണ് പി.കെ.ബിജു എന്നെ വിളിക്കുന്നതും എൻ്റെ സ്റ്റുഡിയോയിലേക്കു വരുന്നതും. ഒ.എൻ.വി.മുതൽ ഏഴാച്ചേരി വരെയുള്ള പ്രഗത്ഭമതികളായവരുടെ പത്തോളം ഗാനങ്ങൾ എഴുതിവാങ്ങിയത്, അദ്ദേഹം കൊണ്ടുവന്നിരുന്നു. അവയ്ക്ക് പ്രശസ്തരായ സംഗീത സംവിധായകരെക്കൊണ്ട് ഈണമിട്ട് ഗാനങ്ങളുടെ സമാഹാരമാക്കി നല്കുകയെന്നതാണ് എൻ്റെ ദൗത്യം.
ദിവസങ്ങൾക്കുള്ളിൽ, നിർദ്ദിഷ്ട ബജറ്റിനനുസരിച്ച്, എം.കെ.അർജുനൻ മാഷ്, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, എം.ജയചന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകരെക്കൊണ്ട് ഈണം ചെയ്യിച്ച് ആ ഗാനസമാഹാരം പൂർത്തിയാക്കി. ഗാനങ്ങൾ കേൾക്കാൻ സ്റ്റുഡിയോയിലെത്തിയ സഖാക്കൾ കെ. ജെ.തോമസിനും പി.കെ.ബിജുവിനും മറ്റും ഗാനങ്ങളിഷ്ടമായി. 'ഇൻഡ്യ ചുവക്കുന്നു' എന്ന് സി.ഡി.യ്ക്ക് ഞാനിട്ട പേരിനെയും അവർ അഭിനന്ദിച്ചു.
പക്ഷേ, രാത്രിയിൽ പി.കെ.ബിജു എന്നെവിളിച്ചു. "സി.ഡി.യിലെ പാട്ടുകളെല്ലാം നല്ലതാണ്. എങ്കിലും രക്തസാക്ഷികളെ സ്മരിക്കുന്ന വ്യത്യസ്തമായ ഒരു ഗാനത്തിൻ്റെ കുറവുള്ളതായി തോന്നി" എന്നെന്നോടു പറഞ്ഞു.
സി.ഡി.യുടെ ബജറ്റിനനുസരിച്ചുള്ള ഗാനങ്ങൾ പൂർത്തിയാക്കി നല്കിയെങ്കിലും പി.കെ.ബിജുവിൻ്റെ തോന്നൽ ശരിയാണെന്നെനിക്കും തോന്നി. എത്തരത്തിലുള്ള പാട്ടാണ് ഉദ്ദേശിച്ചതെന്നു ഞാൻ ചോദിച്ചു." ഒരു നാടൻ പാട്ടിൻ്റെ ഈണത്തിലായിരുന്നെങ്കിൽ നന്നായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ" എന്ന ബിജുവിൻ്റെ വാക്കുകൾ എന്നെ സ്പർശിച്ചു.
"നമുക്കു സി.ജെ.കുട്ടപ്പൻ ചേട്ടനെക്കൊണ്ടൊരു പാട്ടു പാടിച്ചാലോ?" എന്നു ഞാൻ ചോദിച്ചു. "ഇനിയിപ്പോ കഴിയില്ല. സഖാവ് കെ.ജെ.യും മറ്റും വന്ന് എല്ലാം തീരുമാനിച്ചു പോയല്ലോ." പി.കെ.ബിജു പറഞ്ഞു.
"ബജറ്റിനെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണെങ്കിൽ സാരമില്ല. ഇതെൻ്റെ സംഭാവനയായിരിക്കും" ഞാൻ പറഞ്ഞു.
അദ്ദേഹം സന്തുഷ്ടനായി.
" അപ്പോൾ കുട്ടപ്പൻ മാഷിനെക്കൊണ്ടു തന്നെ പാടിക്കണം. പക്ഷേ അതിനു പറ്റിയ പാട്ടു വേണമല്ലോ. അതിനെന്തുചെയ്യും?"
ബിജു ചോദിച്ചു.
ഞാൻ പാട്ടെഴുതുന്ന ഒരാളെന്ന് അദ്ദേഹത്തിന് അറിയില്ല;ഞാൻ പറഞ്ഞുമില്ല.
എഴുതാനും സംഗീതം ചെയ്യാനും പാടാനും സി.ജെ.കുട്ടപ്പനു കഴിയുമെന്ന് മാത്രം ഞാൻ പറഞ്ഞു.
അങ്ങനെ ഞാൻ സി.ജെ.കുട്ടപ്പൻ ചേട്ടനെ വിളിച്ച് ദൗത്യം ഏല്പിച്ചു. പക്ഷേ അദ്ദേഹം രചനയുടെ കാര്യം ഏറ്റില്ല. അന്നു രാത്രിയിൽ തന്നെ ഏറെയൊന്നും സമയമെടുക്കാതെ ഞാനീ പാട്ടെഴുതി, കട്ടപ്പൻ ചേട്ടനെ ഫോണിൽ വിളിച്ച് വരികൾ ചൊല്ലിക്കൊടുത്തു. ഗാനത്തിൻ്റെ ഭാവമെങ്ങനെയാവണമെന്നും ചർച്ച ചെയ്തു. ഒരു മണിക്കൂറിനകം സി.ജെ.കട്ടപ്പൻ്റെ മറുവിളിയെത്തി. പാട്ടിൻ്റെ പല്ലവി മൂളി. മതിയെന്നു ഞാൻ പറഞ്ഞു. പിറ്റേ ദിവസം കുട്ടപ്പൻചേട്ടൻ തിരുവനന്തപുരത്തെ എൻ്റെ വീട്ടിലെത്തി പാട്ടിനെ പരുവപ്പെടുത്തി. അന്നു തന്നെ കീബോഡ് വായിക്കുന്ന ജോസിനെയും റിഥം ചെയ്യുന്ന ലാലപ്പനെയും വരുത്തി ഓർക്കസ്ട്ര ചെയ്യിച്ച ശേഷം, രാത്രിയിൽ
എൻ്റെ സ്റ്റുഡിയോയിൽ തന്നെയാണ് സി.ജെ.കുട്ടപ്പൻ ഈ ഗാനം പാടിയത്. ആ റെക്കോഡിംഗ് ഒരിക്കലും മറക്കാനാവില്ല; എനിക്കും സ്റ്റുഡിയോയിലുണ്ടായിരുന്ന മറ്റു രണ്ടു മൂന്നു പേർക്കും! സി.ജെ.കുട്ടപ്പൻ സ്വയം മറന്നാണ് പാടിയത്. പാടിക്കഴിഞ്ഞതും അദ്ദേഹം പൊട്ടിക്കരഞ്ഞു. വോയ്സ് ബൂത്തിൽ നിന്നും ഞങ്ങളദ്ദേഹത്തെ കൺസോളിലേക്കു കൊണ്ടുവന്നിരുത്തി. രണ്ടു മൂന്നു മിനിട്ടു നേരം അദ്ദേഹം കുനിഞ്ഞിരുന്നു കരഞ്ഞു. കണ്ണുനീർ ടേബിളിൽ വീണൊഴുകി...!
'ഇന്ത്യ ചുവക്കുന്നു' എന്ന സിഡിയിൽ ഞങ്ങളുടെ ഹൃദയം കൊണ്ട് തീർത്ത ഗാനം കൂടി ചേർത്താണ് നല്കിയത്. (ഇതിനു കാരണഭൂതൻ പി.കെ.ബിജുവെന്ന മിടുക്കനായ യുവനേതാവു തന്നെ!)
പിന്നീട് 'വസന്തത്തിൻ്റെ കനൽവഴികളിൽ ' എന്ന പേരിൽത്തന്നെ കൈരളി ടി.വി.യ്ക്കു വേണ്ടി ഞാനൊരുക്കിയ സീരിയലിൻ്റെ ടൈറ്റിൽ ഗാനമായതും ഇതുതന്നെ! ഗാനത്തെ ക്രമേണ കേരളം ഹൃദയത്തിലേറ്റുവാങ്ങിത്തുടങ്ങിയപ്പോഴാണ്, അതേ പേരിലുള്ള ചലച്ചിത്രത്തിൻ്റെ നിർമ്മാണവും ആരംഭിച്ചത്. ചിത്രത്തിൽ വന്നതോടെ കക്ഷി-രാഷ്ട്രീയഭേദമില്ലാതെതന്നെ ഈ ഗാനത്തെ മലയാളികൾ സ്വീകരിച്ചു. ( കോൺഗ്രസ്സിലെ ഊർജ്ജസ്വലനായ യുവ നേതാവ് സി.ആർ.മഹേഷിൻ്റെ മൊബൈൽ ഫോണിലെ റിംഗ്ടോൺ വർഷങ്ങളായി ഇതേ ഗാനം തന്നെയാണ് )
സിനിമയിലും സി.ഡി.കളിലുമായി ഞാനെഴുതിയ വിപ്ലവഗാനങ്ങളിൽ ചിലത് സമാഹരിച്ച കൊണ്ട് ഒരു ഓഡിയോ സി.ഡി.,മൂന്നു നാലു വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങുകയുണ്ടായി.
('അനിൽ വി.നാഗേന്ദ്രൻ്റെ വിപ്ലവഗാനങ്ങൾ' എന്ന സി.ഡി., സഖാവ് കോടിയേരി ബാലകൃഷ്ണൻ, കാഥികൻ ശ്രീ. വസന്തകുമാർ സാംബശിവനു നല്കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.) അതിലും ഈ ഗാനം ഉൾപ്പെട്ടിട്ടുണ്ട്.
ഇന്നിപ്പോൾ, ടൈറ്റിലുകൾ ഒഴിവാക്കിക്കൊണ്ട് ഗാനത്തിൻ്റെ വീഡിയോ ആദ്യമായി ഫെയ്സ് ബുക്കിലൂടെ പുറത്തുവിടുകയാണ്.
 
നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നു പോയവരേ..