മതിലിടിഞ്ഞ് വീണ് മരിച്ച ഹംസയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് സിസിടിവി ദൃശ്യം; വീഡിയോ

കണ്ണൂര്‍ വലിയന്നൂരില്‍ മതിലിടിഞ്ഞ് വീണ് മരിച്ച ഹംസയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് സിസി ടിവി ദൃശ്യം. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. അറുപത്തി രണ്ടുകാരനായ മഠത്തില്‍ ഹംസയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന് പിന്നില്‍ കെട്ടിക്കിടന്ന വെള്ളം ഒഴുക്കിക്കളയാന്‍ ചാല് കീറുകയായിരുന്നു. വീടിന് പിന്നിലെഇരുപത് മീറ്ററോളം നീളവും എട്ട് മീറ്റര്‍ ഉയരവുമുള്ള ചെങ്കല്‍ മതില്‍ പെട്ടന്ന് ഇടിഞ്ഞു വീണു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് ഏത് ഭാഗത്താണ് ഹംസ കുടുങ്ങിയതെന്ന് കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളാണ് രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.വീടിന് പിന്നിലെചെറിയ ഷെഡ്ഡ് അടക്കം തകര്‍ത്താണ് കൂറ്റന്‍ മതില്‍ ഇടിഞ്ഞ് വീണത്. ജോലി ചെയ്യുന്നതിനിടെയായതിനാല്‍ ഹംസയ്ക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍പരിശോധിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഹംസയെ പുറത്തെടുത്തു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.