സംസ്ഥാന സര്‍ക്കാര്‍ നെല്‍വയല്‍ ഉടമകള്‍ക്കു നല്‍കുന്ന റോയല്‍റ്റിക്ക് അപേക്ഷ നല്‍കാം. 40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരുക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി .
നെല്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപ മാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയാറാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ നിലങ്ങളുടെ ഉടമകള്‍ക്കാണ് (owners of cultivable paddy land) ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്.

നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ ,എള്ള് ,നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. നെല്‍ വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാവുന്നതാണ്. എന്നാല്‍ പ്രസ്തുത ഭൂമി തുടര്‍ന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടാവുന്നതായിരിക്കും.

റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കര്‍ഷകര്‍ അപേക്ഷയോടൊപ്പം ഇനി പറയുന്ന രേഖകളും അപ്ലോഡ് ചെയ്യണം.

  1. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കരം അടച്ച രസീത്/ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
  2. ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐ .ഡി കാര്‍ഡ്/ ഡ്രൈവിംഗ് ലൈസന്‍സ് / പാന്‍കാര്‍ഡ് മുതലായ മറ്റേതെങ്കിലും തിരിച്ചറിയല്‍രേഖ
  3. ബാങ്കിന്റെയും ശാഖയുടെയും പേര്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പ്രസക്തമായ പേജ് /റദ്ദാക്കിയ ചെക്ക് ലീഫ്

Most Read

  • Week

  • Month

  • All