ബാലസംഘം ഇത്തവണ ജില്ലയിൽ രണ്ടേകാൽ ലക്ഷം കുട്ടികളെ അംഗങ്ങളാക്കും.അതിരുകളില്ലാ സ്നേഹത്തോടെ അഴകുള്ളൊരു ലോകം തീർക്കാം എന്ന മുദ്രാവാക്യമുയർത്തിയാണ് ബാലസംഘം ഇത്തവണ സംസ്ഥാനത്തെമ്പാടും മെമ്പർഷിപ്പ് പ്രവർത്തനം സംഘടിപ്പിക്കുന്നത്.മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ കണ്ണൂർ ജില്ലാ തല മെമ്പർഷിപ്പ് ഉദ്ഘാടനം പട്ടാന്നൂരിൽ വെച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അഞ്ചൽ പുരുഷോത്തമന് നൽകി കൊണ്ട് ബാലസംഘം സംസ്ഥാന ജോയിൻറ് സെക്രട്ടറി വിഷ്ണു ജയൻ നിർവ്വഹിച്ചു. പരിപാടിയിൽ ജില്ലാ കോ ഓഡിനേറ്റർ കെ.എം. രസിൽരാജ് അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ, എൻ. പത്മജൻ, സി.രജില,അശ്വന്ത്.എം, ജെന്നി കെ.സി എന്നിവർ സംസാരിച്ചു. ബാലസംഘം മട്ടന്നൂർ ഏരിയാ സെക്രട്ടറി വിപിൻ.കെ സ്വാഗതവും ഏരിയാ പ്രസിഡൻറ് വിഷ്ണു പാറായി നന്ദിയും പറഞ്ഞു.

Most Read

  • Week

  • Month

  • All