കണ്ണൂർ
തദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് കില നൽകുന്ന പരിശീലനം ആരംഭിച്ചു.
ഓൺലൈനായി നടക്കുന്ന ക്ലാസിൽ ജന പ്രതിനിധികൾ അതാത് സ്ഥാപനത്തിൽ തന്നെയാണ് പങ്കെടുത്തത്. രാവിലെ പത്ത് മുതൽ 1 വരെ പഞ്ചായത്തുകളിലും 2 മുതൽ 5 വരെ ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലുമാണ് ക്ലാസ്. 16 വരെ നടക്കുന്ന ക്ലാസിൽ 26 വിഷയങ്ങളിൽ അവതരണം നടക്കും. തദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ്, കില ഡയരക്ടർ ഡോ ജോയ് ഇളമൺ, തദേശംഭരണ ഡയരക്ടർ ഡോ രേണുരാജ് ഐഎഎസ് തുടങ്ങിയവർ ആമുഖാവതരണം നടത്തി. തുടർന്ന് വിദഗ്ദരുടെ ക്ലാസ് നടന്നു. ജനപ്രതിനിധികൾക്ക് സംശയ നിവാരണത്തിന് കിലയുടെ റിസോഴ്‌സ് പേഴ്‌സൺമാർ ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. അതിന് പുറമെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ക്ലാസിലുണ്ടാകും. ഇതിന് പുറമെ കിലയിലെ വിദഗ്ദരുമായി നേരിട്ടും സും ലിങ്ക് വഴി സംശയനിവാരണം നടത്താൻ സാധിക്കും. അതാത് കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ്, കോർപ്പറേഷൻ മേയർ, നഗരസഭാ ചെയർമാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോർപ്പറേഷനിൽ മേയർ ടിഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷയായി. കില ജില്ലാ കോർഡിനേറ്റർ പിവി രത്‌നാകരൻ സംസാരിച്ചു. റിസോഴ്‌സ് പേഴ്‌സൺ പി കെ ബൈജു സ്വാഗതവും ഇ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

Most Read

  • Week

  • Month

  • All