ചലച്ചിത്രമേളയുടെ മൂന്നാം ദിനം മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയാണ് 'ലൈല ഔർ സാത് ഗീത് '. പൂർണമായും കാശ്മീർ താഴ്വരയുടെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട സിനിമയിൽ ഏഴ് നാടോടി ഗാനങ്ങളിലൂടെ കഥാനായികയുടെ മനോവ്യാപാരങ്ങളെ വെളിവാക്കുകയാണ് സംവിധായകൻ. ഒരു നാടോടി സിനിമയുടെ പുരാതന ഭാവവും കശ്മീരി ജനതയനുഭവിക്കുന്ന സമകാലിക സംഭവങ്ങളുടെ ചൂടും സിനിമയിൽ പ്രകടമാണ്. നൂറുകണക്കിന് ആടുകളെയും കൊണ്ട് താഴ്വരയിലൂടെ നീങ്ങുന്ന കുടിയേറ്റ ഗോത്രവർഗക്കാർ നേരിടേണ്ടി വരുന്ന കർശന നിയന്ത്രണങ്ങളിലൂടെ കാശ്മീരിലെ സാധാരണ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സിനിമ തുറന്ന് കാട്ടുന്നു. ബക്കർവാൾ സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന സിനിമയിൽ ഏഴ് ഭാഗങ്ങളിലായി നാടോടി സംഗീതം ലൈലയെ പിന്തുടരുന്നു. സമൂഹത്തിലെ അരാജകത്വ പ്രവണതകളെക്കുറിച്ച് സംസാരിക്കുമ്പോഴും നാടോടി കഥയുടെതായ ലാളിത്യം സിനിമ പിന്തുടരുന്നുണ്ട്. എല്ലാതരം ചൂഷണങ്ങളിൽ നിന്നും സ്വതന്ത്രയാവാൻ ആഗ്രഹിക്കുന്ന ലൈല വിദൂര പർവ്വങ്ങളിലേക്ക് നടന്നടുക്കുമ്പോൾ അവളിൽ കാശ്മീരിനെ പ്രതിഫലിപ്പിക്കാൻ സംവിധായകനായ പുഷ്പേന്ദ്ര സിംഗിനു കഴിഞ്ഞു.

Most Read

  • Week

  • Month

  • All