കണ്ണൂർ
കണ്ണോത്തുംചാൽ ശ്രീനാരായണ ലൈബ്രറിക്ക് രാമചന്ദ്രൻ കടനപ്പള്ളി എം എൽ എ നൽകിയ ഹൈടെക്ക് ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പികെ ബൈജു വായനശാല ഭാരവാഹികൾക്ക് ഉപകരണം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ലാപ്ടോപ്, എൽസിഡി പ്രൊജക്ടർ, പബ്ലിക് അഡ്രെസ്സ് സിസ്റ്റം എന്നിങ്ങനെ 1 ലക്ഷം രൂപയുടെ ഉപകരണം ആണ് നൽകിയത്. ചടങ്ങിൽ വായനശാല പ്രസിഡന്റ് എം പ്രസന്നൻ അധ്യഷനായി. എൻ വി പുരുഷോത്തമൻ, രാജീവൻ കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ പ്രമോദ് സ്വാഗതവും എം നിഖിൽ നന്ദിയും പറഞ്ഞു

 

 

 

Most Read

  • Week

  • Month

  • All