പാലക്കാട്
അഭ്രപാളികളിൽ മിന്നിമറഞ്ഞ ലോക സിനിമാക്കാഴ്ചകൾക്ക് വെള്ളിയാഴ്ച സമാപനം. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് കൊടിയേറിയ 25 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പാലക്കാടിന്റെ മണ്ണിൽ കൊടിയിറക്കം. കോവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിലായിരുന്നു മേള. പ്രിയ, പ്രിയദർശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയറ്ററുകളിൽ പാലക്കാട് നടന്ന മേളയിൽ ഏകദേശം 1350 പേർ എത്തി. വിവിധ രാജ്യങ്ങളിലെ മേളകളിൽ പ്രേക്ഷക പ്രീതി നേടിയതും ഓസ്‌കർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പടെ 80 സിനിമകൾ മേളയിലുണ്ടായി.
വൈകിട്ട് ആറിന് പ്രിയ തിയറ്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനാകും. ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീന പോൾ അവാർഡ് പ്രഖ്യാപിക്കും. ്

Most Read

  • Week

  • Month

  • All