കണ്ണൂർ
കാട്ടാമ്പള്ളി പാലത്തിന് തണ്ണീർത്തടം നശിപ്പിക്കുന്നു.
പടിഞ്ഞാറ് ഭാഗത്ത് പുഴയോരത്തും,വളപട്ടണം റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്തും പുഴയോരത്ത് റെയിൽവെയുടെ അധീനതയിലുള്ള തണ്ണീർത്തടത്തിലും നിരവധി ലോഡ് മണ്ണും അഴുകിയമാലിന്യങ്ങളും കോൺക്രീറ്റ് മാലിന്യ അവശിഷ്ടങ്ങളും ഇട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്തും ഇപ്പോഴും രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും മാലിന്യം നിക്ഷേപിച്ചിക്കുന്നത് പതിവായിരിക്കുകയാണ്. കണ്ടൽ കാടുകൾ നശിപ്പിക്കുകയും തണ്ണീർത്തടങ്ങൾ നികത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് തടയണമെന്നും നിക്ഷേപിച്ച മുഴുവൻ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് താസിൽദാർ ക്കും,ചിറക്കൽ വില്ലേജ് ഓഫീസർക്കും വളപട്ടണം റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനിയർക്കും, പോസ്റ്റ് മാസ്റ്റർക്കും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖല കമ്മറ്റി നിവേദനം നൽകി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖല സെക്രട്ടറി പിവി മനോജ് കുമാർ, പി.പി. ഗണേശൻ പി. ധർമ്മൻ കെ.സി. ചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു . തണ്ണീർത്തടങ്ങളും കണ്ടൽ കാടുകളും സംരക്ഷിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Most Read

  • Week

  • Month

  • All