അരൂത

ശാസ്ത്രനാമം: റൂട്ട
സസ്യകുടുംബം: റൂട്ടേസിയേ
സസ്യ വിവരണം
ചെറിയ ഇലകളോട് കൂടിയ രൂക്ഷ ഗന്ധമുള്ള ഔഷധച്ചെടിയാണിത്.
96 സെ.മീറ്റർ വരെ ഉയരത്തിൽ വളരും.
പൂങ്കുലകൾ മുഖ്യ തണ്ടിന്റേയും ശാഖകളുടേയും അഗ്രഭാഗത്താണുണ്ടാവുക. പൂക്കൾക്ക് മഞ്ഞനിറമാണ്. നമ്മുടെ കാലാവസ്ഥയിൽ വിരളമായേ ഇവയിൽ കായ്കൾ ഉണ്ടാവുകയുള്ളു.

പ്രവർധനം
വിത്ത് വഴിയാണ അരുതയുടെ സ്വാഭാവിക വംശവർധന നടക്കുന്നത്. എന്നാൽ ഇവയുടെ തണ്ടുകൾ മുറിച്ചു നട്ട് വേരുപിടിപ്പിച്ചും ഇവ നട്ടുപിടിപ്പിക്കാം.

രാസ ഘടന
അരുതയിൽ 0.06 ശതമാനം ബാഷ്പശീലതൈലവും ആൽക്കലോയിഡുകളും ഗ്ലൈക്കോസൈഡുകളും അടങ്ങിയിട്ടുണ്ട്.
ഇതിൽ കാണുന്ന ആൽക്കലോയിഡുകളിൽ മുഖ്യമായവ ഗ്രാവിയോളിൻ
(ഏൃമ്‌ലീഹശില) , ഗ്രാവിയോളിനിൻ , കൊക്കു സാഗിനിൻ , ഡൈ ഹൈഡ്രോ കൊക്കു സാഗിനിൻ
, റൂട്ടാമിൻ എന്നിവയാണ്.

ഔഷധ പ്രയോഗങ്ങൾ
കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് അരൂതയില തിരുമ്മി എടുത്ത നീരോ ഇല അരച്ച് ചൂടുവെള്ളത്തിൽ കലക്കിയോ കുടിച്ചാൽ മതി.
അരുതയിലയും അൽപ്പം കുരുമുളകും നന്നായി അരച്ച് മുലപ്പാലിൽ ചേർത്ത് കൊടുത്താൽ കുഞ്ഞുങ്ങളിലെ പനിയും കഫക്കെട്ടും ശമിക്കും.
അരൂതയുടെ നീര് രണ്ട് തുള്ളി വീതം മൂക്കിന്റെ ഇരു ദ്വാരങ്ങളിലും ഇറ്റിക്കുന്നത് മൂക്കടപ്പിന് പ്രതിവിധിയാണ്.
കുഞ്ഞുങ്ങൾ രാത്രിയിൽ ഉറക്കം വരാതെ കരഞ്ഞാൽ സുഖകരമായ ഉറക്കം കിട്ടുവാൻ അരൂതയില ഞെരടി ഒരു തുള്ളി കുട്ടിയുടെ നാവിൽ ഇറ്റിച്ചു കൊടുത്താൽ പ്രയോജനം ചെയ്യും.
കുട്ടികളിലെ ചുഴലി രോഗത്തിന് അരൂതയില. തിരുമ്മി മണപ്പിക്കുന്നത് ഫല പ്രദമാണ്.
അരുതയിലയും മഞ്ഞളും കൂടി അരച്ച് വെള്ളത്തിൽ കലക്കിയ വെള്ളം ഉപയാഗിച്ച് കുട്ടികളെ കുളിപ്പിക്കുന്നത് ത്വക്ക് രോഗങ്ങൾ മാറുന്നതിനും അവ വരാതിരിക്കാനും സഹായിക്കും.
അരുത ഇലയുടെ നീര് മുലപ്പാലിൽ ചേർത്ത് ശിശുക്കൾക്ക് നൽകുന്നത് കഫോ വത്തിനും പനിക്കും ആശ്വാസമാകും.
മഞ്ഞപ്പിത്തത്തിന് 10 മി.ലി. ഇലയുടെ നീര് സമം തേൻ ചേർത്ത് കൊടുക്കുന്നത് രോഗ ശമനത്തിനുതകും.
കുട്ടികൾക്ക് ഉണ്ടാക്കുന്ന ശ്വാസം മൂട്ടിന് അരുതയില ഉണക്കി കത്തിച്ച ആവി ശ്വസിക്കുന്നത് ഗുണം ചെയ്യും.
ഗർഭിണികൾ അരുത ഉപയാഗിക്കുന്നത് പൊതുവെ ഗുണകരമല്ല.

 

Most Read

  • Week

  • Month

  • All