നിശ്ചല ദൃശ്യങ്ങൾ ഒഴിവാക്കിയ സംഭവം ; വിശദീകരണവുമായി കേന്ദ്രം

ദില്ലി
റിപ്പബ്ലിക് ദിനത്തിലെ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
നടപടിക്രമങ്ങൾ അനുസരിച്ച് നടത്തിയ വിഷയത്തിൽ സംസ്ഥാനങ്ങൾ കത്തയക്കുന്നത് തെറ്റായ കീഴ് വഴക്കം ആണെന്നും കേന്ദ്രം വിമർശിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമായിരുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ശ്രീനാരായണ ഗുരുവിൻറെ പ്രതിമയുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കി യതുൾപ്പടെയുള്ള സംഭവങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

 

Most Read

  • Week

  • Month

  • All