പാർടി കോൺഗ്രസിന് സംഘാടക സമിതിയായി

കണ്ണൂർ
കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തുവരെ ചേരുന്ന സിപിഐ എം 23-ാം പാർടി കോൺഗ്രസിന് സ്വാഗതസംഘമായി. മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ചെയർമാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായി 1001 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ട്രഷറർ. 201 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 27 സബ് കമ്മിറ്റികളും രൂപീകരിച്ചു.
സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താൽ സമ്പന്നമായ സ്വാഗതസംഘം രൂപീകരണ യോഗം ആദ്യമായി കണ്ണൂരിലെത്തുന്ന പാർടി കോൺഗ്രസിന്റെ വിജയവിളംബരമായി. കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനംചെയ്തു. കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസാരിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ സ്വാഗതം പറഞ്ഞു.
ടി പത്മനാഭൻ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, മന്ത്രി എം വി ഗോവിന്ദൻ, പി കരുണാകരൻ, ഇ പി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ, പി കെ ശ്രീമതി, ടി പി രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി ജയരാജൻ, എം വി ബാലകൃഷ്ണൻ, പി മോഹനൻ,ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ചിത്ത്, ജെമിനി ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

Most Read

  • Week

  • Month

  • All