Colors: Orange Color

ശുഭ സൂചന
ജനാധിപത്യത്തിന്റെ ഉൽസവമാണ് തെരഞ്ഞെടുപ്പുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഭൂരിപക്ഷം നൽകിയ കക്ഷിയാണ് 5 വർഷം ഭരിക്കുക. കേരളത്തിൽ എൽഡിഎഫും രാജ്യത്ത് എൻഡിഎയും ഭരിക്കുമ്പോൾ ഫെഡറൽ സംവിധാനത്തിൽ ഊന്നി പരസ്പരം സഹകരിച്ചും സഹകരിപ്പിച്ചും ഭരിക്കുന്നതാണ് നാടിന്റെ വികസനത്തിന് ഉചിതം.
സംസ്ഥാന സർക്കാരും ഗവർണർ ആരീഫ് മുഹമ്മദ്ഖാനും തമ്മിലുള്ള തർക്കം തുടർന്ന് പോകണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാൽ നാടിനെ സ്‌നേഹിക്കുന്നവർക്കും വികസനം ആഗ്രഹിക്കുന്നവർക്കും ഇത്തരം ചിന്ത ഉണ്ടാകില്ല. സർക്കാരും ഗവർണറും തമ്മിലുള്ള മഞ്ഞുരുകലിന്റെ ലക്ഷണമാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ തിരുവനന്തപുരത്ത് ഗവർണ്ണറെ പങ്കെടുപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സാധാരണ മുഖ്യമന്ത്രിയാണ് തലസ്ഥാനത്ത് പതാക ഉയർത്തകയും വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡിൽ പങ്കെടുക്കുകയും ചെയ്യുക. മുഖ്യമന്ത്രി ചികിൽസാർത്ഥം അടുത്ത ദനസം അമേരിക്കയിലേക്ക് പോകും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണ്ണറോടൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും.
രണ്ട് വർഷം മുമ്പ് പൗരത്യഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനത്തോടെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതോടെ സംസ്ഥാന സർക്കാരിനെ പിരിച്ച് വിടാൻ ശുപാർശ ചെയ്യുമെന്ന ഘട്ടം വരെ എത്തിയിരുന്നു.
2019 ഡിസംബർ 26 മുതൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ വന്ന ഗവർണറെ സിപിഐഎം പോഷക സംഘടനകൾ കരിങ്കൊടി കാണിച്ചതും തടയാൻ ശ്രമിച്ചതും പ്രശ്‌നം രൂക്ഷമാക്കി. ശബരിമല വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ കൂടെ തന്നെയായിരുന്നു ഗവർണറുടെയും പിന്തുണ.
ഇത്തരത്തിലുള്ള പ്രശ്‌നം നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ സൗഹൃദം സർക്കാരിന് ഗുണമേകി. ഇപ്പോൾ കേരള സർവ്വകലാശാല വിഷയത്തിലും വാക്തർക്കങ്ങൾ നടന്നപ്പോൾ സംസ്ഥാന സർക്കാരോ മന്ത്രിമാരോ പ്രതികരിക്കാതെ മൗനം പാലിച്ചതും മഞ്ഞുരുക്കലിന് കാരണമായി.
തർക്കം രൂക്ഷമാകുമ്പോഴും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയാണ് ഗവർണർ നൽകുന്നത്. ഇത് ബിജെപി നേതൃത്വത്തിന്റെ അതൃപ്തി പിടിച്ചു പറ്റാനും കാരണമായി. തങ്ങളുടെ ന്യൂനപക്ഷം മുഖം എടുത്ത് കാണിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേകം കണ്ടെത്തി നിയമിച്ചതാണ് ആരീഫ് മുഹമ്മദ് ഖാനെ.
കേരളം ഇത് വരെ ദർശിച്ചിട്ടില്ലാത്ത വൻ വികസനത്തിന് കേന്ദ്രത്തിന്റെ പുന്തുണ വേണം. ഇതിന്റെ പാലമാണ് ഗവർണർ. പൊതു രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊക്കെ ഉണ്ടെങ്കിലും ദേശീയ പാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ തുടങ്ങിയ പദ്ധതികൾക്കൊക്കെ കേന്ദ്രത്തിന്റെ പൂർണ പിന്തുണ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഗവർണറുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ട്.

സ്ത്രീ സുരക്ഷയും നാരായണഗുരുവും പാടില്ല
റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഔട്ട്

സ്വന്തം ലേഖകൻ
തിരുവനന്തപുരം
റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീസുരക്ഷയും ശ്രീനാരായണ ഗുരുവും ഉൾപ്പെടുന്ന ഫ്‌ളോട്ട് കേരളം തയ്യാറാക്കിയത് ഇഷ്ടപ്പെടാതെ കേരളത്തെ ഇത്തവണത്തെ പരേഡിൽ നിന്ന് തന്നെ ഒഴിവാക്കി.
കേരളം അവതരിപ്പിക്കുന്ന ഫ്‌ളോട്ടിൽ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്.
ജഡായു പാറയും സമീപത്തുള്ള വർക്കലയെയും ചെമ്പഴന്തിയെയും പരിഗണിച്ച് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഫ്‌ളോട്ടിന്റെ കവാടത്തിൽ വെയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് പരേഡിലേക്ക് ഫ്‌ളോട്ടുകൾ തെരഞ്ഞെടുക്കുന്ന ജൂറി തള്ളിക്കളഞ്ഞത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായി. ശ്രീനാരായണ ഗുരുദേവൻ കോൺഗ്രസ്സ്, ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളീയ ജനതക്ക് ആകമാനവും സ്വീകാര്യനും ആദരണീയനുമാണെന്ന യാഥാർത്ഥ്യം ജുറിമാർ പരിഗണിക്കാതെയിരുന്നതിൽ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തി. ശങ്കരാചാര്യർ മഹാനാണെങ്കിലും കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. ഗുരുദേവനാകട്ടെ ജാതി മത ഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ആദരണീയനാണ്.
ഈ വസ്തുത നിലനിൽക്കേ ഗുരുദേവപ്രതിമ റിപ്പബ്ലിക്ദിന പരേഡിലേക്ക് സമർപ്പിച്ച ഫ്‌ളോട്ടിൽ നിന്നും തള്ളിക്കളഞ്ഞതിൽ ശിവഗിരി മഠവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
കേരളം നൽകിയ മാതൃകയിൽ മുന്നിൽ സ്ത്രീസുരക്ഷ പ്രമേയമാക്കിയുള്ള കവാടം ഉൾപ്പെടുത്തിയത് കേന്ദ്രസമിതി എതിർത്തു. ആദി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനു പകരം ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുള്ള സ്‌കെച്ച് കേരളം നൽകിയെങ്കിലും കേരള അംഗീകാരം നിഷേധിച്ചു.
റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്‌കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്.
പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്‌കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകി. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജടായുപ്പാറ. ഇതായിരുന്നു ഒടുവിൽ നൽകിയ മാതൃക. ഇതംഗീകരിക്കാം എന്ന സൂചന സമിതി നൽകിയിരുന്നു.
എന്നാൽ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോൾ കേരളം ഇല്ല. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ് എന്നിവയാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം കയർ വിഷയമാക്കിയുള്ള കേരളത്തിൻറെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു.

 

കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജാഗ്രത
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കണ്ണൂർ
ഇന്ന് രാവിലെ മുതൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും,പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
,പത്തനംതിട്ടയുടെ മലയോരമേഖലയിൽ ഇപ്പോഴും മഴ തുടരുകയാണ്. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന കക്കി ഡാമിലെ നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ തുറക്കും.
100 മുതൽ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 10-15 സെന്റിമീറ്റർ വെള്ളം ഉയരും. ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പമ്പാ ഡാമിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
ജലനിരപ്പുയർന്നതോടെ തൃശൂർ ഷോളയാർ ഡാം ഇന്ന് തുറക്കും. 100 ക്യുമെക്സ് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണിൽ നിന്നും 65 കിലോമീറ്റർ കിഴക്കാണ് ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
ചിമ്മിനി, പീച്ചി ഡാമുകളിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ കൂടുതൽ ജലം കുറുമാലി, മണലി പുഴകളിലേക്കെത്തും. തീരവാസികൾ ജാഗ്രത പാലിക്കണം. മുന്നൂറിലധികം പേരാണ് തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിലായി ക്യാംപുകളിൽ കഴിയുന്നത്.

 


ബുധൻമുതൽ 4 ദിവസം വ്യാപക മഴ ; ശക്തമായ കാറ്റിന് സാധ്യത ; ഇടുക്കി ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക്


തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനു സമീപമുണ്ടായിരുന്ന ന്യൂനമർദം ദുർബലമായതിനാൽ സംസ്ഥാനത്ത് തിങ്കൾമുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ, കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ ബുധൻമുതൽ നാലു ദിവസം വ്യാപക മഴയുണ്ടാകാം. വ്യാഴംവരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കൾ രാത്രിവരെ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം.ഓറഞ്ച് അലർട്ടിലേക്ക് ; ഇടുക്കിയിൽ ജലനിരപ്പ് 2396.04
കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ ഇടുക്കിയിൽ ജലനിരപ്പ് 2396.04 അടിയായി. ശേഷിയുടെ 91.20 ശതമാനമാണിത്. പരമാവധി ശേഷി 2403 അടിയാണ്. ജലനിരപ്പ് 2396.86 ആയാൽ ഓറഞ്ച് അലർട്ടും 2397.86 ആയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് ആവശ്യമെങ്കിൽ സംഭരണി തുറക്കും. കമീഷൻ ചെയ്തശേഷം 1981, 1992, 2018 വർഷങ്ങളിലാണ് ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കൂട്ടിയിട്ടുണ്ട്.

കൃഷിമന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം
കൃഷിനാശം അറിയിക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി.

ഫോൺ:
8075074340, 9446474714, 8848072878, 8089771652, 9946010595, 9447388159, 8547046467

 

റെയില്‍വെ ഭക്ഷണവില കുത്തനെ കൂട്ടിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. കൂടാതെ കേരളത്തിന്റെ മെനു പൂര്‍ണമായും ഒഴിവാക്കിയാണ് പുതുക്കിയ മെനു റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. അപ്പം, മുട്ട കറി, പൊറോട്ട, ദോശ, പുട്ടു, കടല കറി തുടങ്ങിയ വിഭവങ്ങള്‍ പുതിയ മെനുവില്‍ ഇല്ല. ഉഴുന്നുവട,പരിപ്പ് വട എന്നിവ മാത്രം നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയ കേരളത്തിന്റെ തനതായ ലഘുഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം

അഫോർഡബിൾ റെന്റൽ ഹൗസിംഗ് കോംപ്ലക്‌സ് കേരളത്തിലും
പികെ ബൈജു
തിരുവനന്തപുരം
നഗരപ്രദേശത്ത് താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുന്ന അഫോർഡബിൾ റെന്റൽ ഹൗസിംഗ് കോംപ്ലക്‌സ് കേരളത്തിലും നടപ്പാക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിഥി തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് നഗരപ്രദേശങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുക വഴി നഗര പ്രദേശത്തെ പാർപ്പിട പ്രശ്‌നം പരിഹരിക്കുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിയാണിത്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലത്ത് കെട്ടിട സമുച്ചയം നിർമ്മിച്ച് വാടകയ്ക്ക് നൽകാവുന്നതാണ് . ഇത്തരത്തിൽ മുന്നോട്ട് വരുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ തരത്തിലുള്ള ഇളവുകളും ടെക്‌നോളജി ഇന്നവേഷൻ ഗ്രാന്റായി ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായവും നൽകും.
ദരിദ്രരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ഉപജീവന വികസനം, നൈപുണ്യ പരിശീലനം. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കുള്ള അഭയകേന്ദ്രങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ നഗരസഭകൾക്ക് ഏറെ പങ്കുണ്ടെന്ന് തദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
നഗര പ്രദേശത്തെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ് ഉയർന്ന വാടക. പല പ്രദേശത്തും കിട്ടുന്ന ശമ്പളത്തിന്റെ എഴുപത്തി അഞ്ച് ശതമാനവും വാടകക്ക് വേണ്ടി നൽകേണ്ടി വരുന്നു. ജോലി ആവശ്യാർത്ഥം നഗരത്തിലെത്തുന്നവർ വർഷങ്ങളോളം ജോലി തിരികെ നാട്ടിലേക്ക് പോകുമ്പോൾ സമ്പാദ്യമായി ഒന്നും ഉണ്ടാകുന്നില്ല. സർക്കാരിന്റെ പുതിയ പദ്ധതി ഇത്തരം പ്രശ്‌നങ്ങൾക്കാണ് പരിഹാരം ഉണ്ടാകുന്നത്.

Most Read

  • Week

  • Month

  • All