കോവിഡ് ലോക്ക്ഡൌൺ കാലയളവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് കെ എസ് ഇ ബി നൽകിയ ബില്ലിൽ സർക്കാർ ചില ഇളവുകൾ നല്കിയിട്ടിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് തവണകളായി ബിൽ അടക്കുവാനുള്ള അവസരം കെ എസ് ഇ ബി യും നൽകിയിട്ടുണ്ട്. ഇപ്പോൾ സർക്കാർ നിർദ്ദേശപ്രകാരം വൈദ്യുതി ബിൽ അടക്കുന്നതിൽ താമസം നേരിട്ടാൽ ഈടാക്കിയിരുന്ന പിഴ / പലിശയും കെ എസ് ഇ ബി 31 ഡിസംബർ 2020 വരെ ഒഴിവാക്കിയിരിക്കുന്നു. നിലവിൽ 16 മെയ്‌ 2020 വരെ നൽകിയിരുന്ന സമയമാണ് 31 ഡിസംബർ 2020 വരെ നീട്ടി നൽകിയിരിക്കുന്നത്.
ഈ ആനുകൂല്യം കോവിഡ് ലോക്ക്ഡൌൺ കാലയളവിൽ നൽകിയ എല്ലാ  ബില്ലുകൾക്കും ബാധകമായിരിക്കും.

ഇത് കൂടാതെ കറണ്ട് ചാർജ് അടക്കുവാൻ അഞ്ച് തവണകൾ തിരഞ്ഞെടുക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഈ പിഴ / പലിശയിളവ് ബാധകമായിരിക്കും.

കൂടാതെ ഗാർഹികേതര ഉപഭോക്താക്കൾക്ക് നിലവിൽ 15 ഡിസംബർ 2020 വരെ ഫിക്സഡ് ചാർജ് അടക്കുന്നതിന് സമയം നീട്ടി നൽകിയിട്ടുണ്ട്. അവർക്കും ഈ പിഴ / പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. നിലവിലെ കോവിഡ് 19 പ്രത്യേക സാഹചര്യം മുൻനിറുത്തിയാണ് സർക്കാർ നിർദ്ദേശപ്രകാരം കെ എസ് ഇ ബി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

Most Read

  • Week

  • Month

  • All