പ്രധാന വാർത്തകൾ
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു
കെ റെയിൽ: സാമൂഹ്യാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം
ജില്ലയിൽ 91 ഇ-വാഹന ചാർജിംഗ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
കെ റെയിൽ യാഥാർഥ്യമായാൽ വാഹന ഉപയോഗം കുറയും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
സമഗ്ര വികസനത്തിലൂന്നിയ തളിപ്പറമ്പ് മോഡൽ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

വാർത്തകൾ വിശദമായി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഓറഞ്ചും, യെല്ലോ അലേർട്ടുകൾ മാത്രമാണുള്ളത്. സംസ്ഥാനത്ത് മെയ് 16 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 18ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 ാാ മുതൽ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് മധ്യകേരളത്തിൽ വിപുലമായ തയാറെടുപ്പുകൾ പൂർത്തിയാക്കി ജില്ലാഭരണകൂടങ്ങൾ. ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. പ്രളയസമാന സാഹചര്യമുണ്ടായാൽ നേരിടാൻ പരിശീലനം ലഭിച്ച ദുരന്തപ്രതികരണസേനയെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.


കെ റെയിൽ സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് സംവിധാനം വഴി. ജിയോ ടാഗ് സംവിധാനം വഴിയാകും ഇനി പഠനം നടക്കുക. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. സാമൂഹ്യാഘാതപഠനം വേഗത്തിലാക്കുന്നതിനാണ് പുതിയ സംവിധാനം

കെ റെയിൽ യാഥാർഥ്യമായാൽ കേരളത്തിൽ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ജില്ലയിലെ 89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിംഗ് സെന്ററുകളുടെയും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം മയ്യിലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകം ഗൗരവമായി ചർച്ച ചെയ്യുന്ന വിഷയമാണ്. കാർബൺ ന്യൂട്രൽ സംസ്ഥാനമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വനവൽക്കരണം അനിവാര്യമാണ്-മന്ത്രി പറഞ്ഞു.
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബിയാണ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകൾ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്കും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നാല് ചക്ര വാഹനങ്ങൾക്കും വേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം.
എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്. 2020ൽ കെഎസ്ഇബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാല് ചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിംഗ് സ്റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്സ്റ്റേഷൻ പരിസരത്തായിരുന്നു.
മയ്യിലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി എൽ ഡയറക്ടർ ആർ സുകു റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ്, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൾ മജീദ്, കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, ജില്ലാ പഞ്ചായത്തംഗം എം വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, മയ്യിൽ പഞ്ചായത്തംഗം ഇ എം സുരേഷ് ബാബു, കെ എസ് ഇ ബി എൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ ബി അശോക്, ഡിസ്ട്രിബ്യൂഷേൻ നോർത്ത് മലബാർ ചീഫ് എഞ്ചിനീയർ കെ എ ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.


റെഡി ടു 'ചാർജ്'

വൈദ്യുതി വാഹനങ്ങളുമായി സഞ്ചരിക്കുമ്പോൾ ബാറ്ററി ചാർജ് തീർന്നാൽ എന്ത് ചെയ്യുമെന്ന ഭയം കൂടാതെ ഇനി യാത്ര ചെയ്യാം. കണ്ണൂരിൽ രണ്ടിടങ്ങളിലായി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഇലക്ട്രിക് പോസ്റ്റുകളിൽ 89 പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളും ജില്ലയിൽ പ്രവർത്തനമാരംഭിച്ചു.
വളപട്ടണം കെഎസ്ഇബി സ്റ്റേഷനിലും പടന്നപ്പാലം കണ്ണൂർ ടൗൺ സബ് സ്റ്റേഷനിലുമാണ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം ആറു വീതം കാറുകൾ ഇവിടെ ചാർജ് ചെയ്യാനാവും. നിലവിൽ ചൊവ്വ സബ് സ്റ്റേഷനിലുള്ള ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനു പുറമെയാണിത്. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായാണ് പദ്ധതി.

നാല് ചക്ര വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ 10 കിലോ വാട്ട് മുതൽ 60 കിലോ വാട്ട് വരെ ശേഷിയുളള യൂനിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് കാർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. പരമാവധി 30 യൂനിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരിക. യൂനിറ്റിന് 10 രൂപയും ജി എസ് ടി യും ഉൾപ്പെടെ പൂർണമായി ബാറ്ററി ചാർജ് ചെയ്യാൻ പരമാവധി 350 രൂപയാണ് ചെലവ്. 260 കിലോമീറ്റർ ദൂരം വണ്ടി ഓടിക്കാൻ സാധിക്കും. അഹമ്മദാബാദ് ആസ്ഥാനമായ ടൈറെക്സ് ട്രാൻസ്മിഷൻ എന്ന സ്ഥാപനമാണ് ഈ രണ്ട് ചാർജിംഗ് സ്റ്റേഷനുകളും നിർമ്മിച്ചത്.

നിലവിലുളള ഇന്ത്യൻ, യൂറോപ്യൻ, ജാപ്പനീസ് സ്റ്റാൻഡേർഡ്‌സ് വാഹനങ്ങൾ എല്ലാം ചാർജ് ചെയ്യാൻ സൗകര്യം ഇവിടെ ഉണ്ട്. രാജ്യത്ത് ഇപ്പോൾ വിപണിയിലുളളതും സമീപഭാവിയിൽ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാർജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ പര്യാപ്തമാണ്.
ഇ-ടെണ്ടർ പ്രകാരം തെരഞ്ഞെടുത്ത ജെനസിസ് എഞ്ചിനിയേഴ്സ് ആൻഡ് കോൺട്രാക്റ്റേഴ്സ് എന്ന സ്ഥാപനമാണ് പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമ്മാണം നിർവ്വഹിച്ചത്. നിർമ്മാണച്ചെലവ് 30 ലക്ഷം രൂപയാണ്. ഇ-വാഹനം ചാർജിംഗിനുളള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നിർമ്മിച്ചത്.
സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. ചാർജിംഗിന്റെ പണമടയ്ക്കുന്നതും വാഹനം ഓടിക്കുന്ന ആൾക്ക് അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷൻ, അവിടെ ലഭ്യമായ ചാർജ്ജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാൻ സാധിക്കുന്നതുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. റീചാർജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ചാർജിംഗ് സ്റ്റേഷൻ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്.

ആശങ്ക അകലെ, ചാർജിംഗ് കേന്ദ്രങ്ങൾ അരികെ

ചാർജ് തീരുമെന്ന ഭയമില്ലാതെ ഇലക്ട്രിക് വാഹനവുമായി ഇനി ജില്ലയിലെവിടെയും യാത്ര ചെയ്യാം. വിവിധയിലടങ്ങളിലായി 91 ഇലക്ട്രിക് വാഹന ചാർജിംഗ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച 89 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുമാണ് തുറന്നത്.
കണ്ണൂർ മണ്ഡലത്തിലെ 21 ചാർജിംഗ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിച്ചു. പടന്നപ്പാലത്തെ കെ എസ് ഇ ബി കണ്ണൂർ ടൗൺ സബ് സ്റ്റേഷനിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനും തെക്കി ബസാർ, കെഎസ്ആർടിസി ബസ് സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ്, സ്റ്റേഡിയം, രാജേന്ദ്ര പാർക്ക്, പ്രഭാത് ജംഗ്ഷൻ, എസ് എൻ പാർക്ക്, വലിയന്നൂർ, മതുക്കോത്ത്, ഏച്ചൂർ, കുടുക്കിമൊട്ട, മുണ്ടേരിമൊട്ട, ജില്ലാ ആശുപത്രി പരിസരം, മേലെ ചൊവ്വ, തോട്ടട ബസ്റ്റോപ്പ്, താഴെചൊവ്വ, വാരം, തയ്യിൽ, സിറ്റി, ചാല അമ്പലം എന്നിവിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളുമാണുള്ളത്. പടന്നപ്പാലത്ത് നടന്ന ചടങ്ങിൽ താളിക്കാവ് ഡിവിഷൻ കൗൺസിലർ അഡ്വ ചിത്തിര ശശിധരൻ അധ്യക്ഷത വഹിച്ചു
പേരാവൂർ മണ്ഡലത്തിലെ അഞ്ചിടങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങൾ തുറന്നു. മണ്ഡലതല ഉദ്ഘാടനം ഇരിട്ടിയിൽ സണ്ണി ജോസഫ് എം എൽ എ നിർവ്വഹിച്ചു. ഇരിട്ടി, വള്ളിത്തോട്, എടൂർ, പേരാവൂർ, കേളകം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറന്നത്. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു.

തലശ്ശേരി മണ്ഡലത്തിലെ ഏഴ് ഇടങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങൾ തുറന്നു. മണ്ഡലതല ഉദ്ഘാടനം നഗരസഭ സ്റ്റേഡിയം പരിസരത്ത് തലശ്ശേരി നഗരസഭ അധ്യക്ഷ കെ എം ജമുനറാണി ടീച്ചർ നിർവ്വഹിച്ചു. തലശ്ശേരി നഗരസഭ സ്റ്റേഡിയം, തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്, മഞ്ഞോടി, ചൊക്ലി, പരിമഠം, കതിരൂർ, കുറുച്ചിയിൽ എന്നവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറന്നത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത അധ്യക്ഷത വഹിച്ചു.

മട്ടന്നൂർ മണ്ഡലത്തിലെ ആറ് പോൾ മൗണ്ടഡ് ചാർജിംഗ് സെൻറുകളുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർവ്വഹിച്ചു. ചാലോട്, പടിയൂർ, വായാന്തോട്, പാലോട്ടുപള്ളി, ശിവപുരം, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിലാണ് ചാർജ്ജിങ് സെൻറുകൾ. ചാലോട് ഇലക്ട്രിക് ഓഫീസിനു സമീപം നടന്ന പരിപാടിയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി അധ്യക്ഷയായി.

അഴീക്കോട് മണ്ഡലത്തിലെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷന്റേയും ആറ് പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. വളപട്ടണം കെഎസ്ഇബി സ്റ്റേഷനിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനും പൊടിക്കുണ്ട് മിൽമ പരിസരം, ചിറക്കൽ എഫ് എച്ച് സി, ചിറക്കൽ ഹൈവേ ജംഗ്ഷൻ, അഴീക്കോട് വൻകുളത്ത് വയൽ, പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രം, കണ്ണാടിപ്പറമ്പ് ഹൈസ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമാണ് ആരംഭിച്ചത്. വളപട്ടണം കെഎസ്ഇബി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് മണ്ഡലത്തിലെ ഒമ്പത് പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം പാനൂർ ബസ്സ്റ്റാന്റിൽ കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. പാനൂർ ബസ് സ്റ്റാന്റ്, തെക്കേ പാനൂർ, പെരിങ്ങത്തൂർ, പാറാട്, കല്ലിക്കണ്ടി, പൊയിലൂർ, പൂക്കോട്, കൂത്തുപറമ്പ് ട്രഷറി പരിസരം, കോട്ടയം പൊയിൽ എന്നിവിടങ്ങളിലാണ് ചാർജിംഗ് സെൻറുകൾ പ്രവർത്തനം തുടങ്ങിയത്. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുടെ പയ്യന്നൂർ മണ്ഡലതല ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവ്വഹിച്ചു. പയ്യന്നൂർ പഴയ ബസ് സ്റ്റാന്റ്, കെ എസ് ആർ ടി സി സ്റ്റാന്റ്, മാത്തിൽ, മാതമംഗലം ന്യൂ ബസ് സ്റ്റാന്റ്, ഓണക്കുന്ന് എന്നീ സ്ഥലങ്ങളിലാണ് ചാർജിംഗ് സെൻറുകൾ പ്രവർത്തനം ആരംഭിച്ചത്. പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അധ്യക്ഷയായി.

ധർമ്മടം മണ്ഡലത്തിലെ ആറ് പോൾ മൗണ്ടഡ് ചാർജിംഗ് സെൻറുകളുടെ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള നിർവ്വഹിച്ചു. ചക്കരക്കൽ, ധർമ്മടം ബ്രണ്ണൻ കോളേജിന് സമീപം, ചിറക്കുനി, പിണറായി, മമ്പറം, പെരളശ്ശേരി എന്നിവിടങ്ങളിലാണ് ചാർജിംഗ് സെൻറുകളുള്ളത്. മുഖ്യന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷ്യത വഹിച്ചു.


സമഗ്ര വികസനത്തിലൂന്നിയ തളിപ്പറമ്പ് മോഡൽ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര വികസനത്തിലൂന്നിക്കൊണ്ടുള്ള തളിപ്പറമ്പ് മോഡലാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ഏഴാം മൈൽ ഹജ്മൂസ് കൺവെൻഷൻ സെന്ററിൽ
സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തരിശു രഹിത തളിപ്പറമ്പെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും. പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിക്കും. 1100 കോടിയോളം രൂപയുടെ വിവിധ പ്രവൃത്തികളാണ് മണ്ഡലത്തിൽ ഇപ്പോൾ നടപ്പാക്കുന്നത്. മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി 64 കോടി രൂപയുടേയും ജല ജീവൻ മിഷന്റെ ഭാഗമായി 200 കോടി രൂപയുടെയും പ്രവൃത്തികൾ മണ്ഡലത്തിൽ നടന്നുവരുന്നുണ്ട്. ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-എയർപോർട്ട് ലിങ്ക് റോഡ് ഉൾപ്പെടെ 551.63 കോടി രൂപയുടെ വിവിധ റോഡുകളുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ 40 കോടിയോളം രൂപയുടെ ടൂറിസം പദ്ധതികൾ, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, ഒടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി 80 കോടി രൂപയുടെ പ്രവൃത്തിയും ഉൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് കേന്ദ്രമായി ടൂറിസം പദ്ധതി രൂപപ്പെടുത്തും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, സുക്കോളച്ചൻ പള്ളി, തളിപ്പറമ്പ് മോസ്‌ക് തുടങ്ങിയ ഒമ്പതോളം ആരാധനാലയങ്ങളെ ഉൾപ്പെടുത്തി തീർഥാടന ടൂറിസം സർക്യൂട്ട് രൂപീകരിക്കും. പറശ്ശിനിക്കടവ് ടൂറിസത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി മണ്ഡലത്തിന്റെ സർവതല സ്പർശിയായ വികസനത്തിനും സുസ്ഥിര വളർച്ചയ്ക്കുമായി 13 വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഗ്രൂപ്പ് ചർച്ച നടത്തി. തളിപ്പറമ്പ് മണ്ഡലം വികസനസംഘാടക സമിതി ചെയർമാൻ വേലിക്കാത്ത് രാഘവൻ അധ്യക്ഷനായി. അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. കെ ദാമോദരൻ മാസ്റ്റർ കരട് വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, പി കെ പ്രമീള, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വികെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, എൻ വി ശ്രീജിനി, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തളിപ്പറമ്പ് മണ്ഡലം വികസനസംഘാടക സമിതി കൺവീനർ കെ സന്തോഷ്, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


തീരദേശ ഗ്രാമസഭ 17ന് മാട്ടൂലിൽ

ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മെയ് 17നു തീരദേശ ഗ്രാമസഭ വിളിച്ചു ചേർക്കുന്നു. രാവിലെ 10.30മുതൽ മാട്ടൂൽ പെറ്റ് സ്റ്റേഷനു സമീപം മാട്ടൂൽസെൻട്രൽ ബീച്ച് റോഡ് സ്ട്രീറ്റ് നമ്പർ 20ൽ എം വിജിൻ എംഎൽഎ ഉദ്ഘാനം ചെയ്യും. മത്സ്യതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, തീരദേശ പ്രദേശങ്ങളിലെ പ്രകൃതിദുരന്തങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ വിപണനവും സംഭരണവും, നെൽകൃഷിയുടെ പ്രോത്സാഹനവും വിപണന സൗകര്യം ഒരുക്കലും, ഉപ്പുവെള്ളം കയറുന്നത് മൂലമുള്ള കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതകുറവ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. തീരദേശ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് വിശദീകരിക്കുകയും നൂതന പദ്ധതികൾ തയാറാക്കുന്നതിനുമായാണ് തീരദേശ ഗ്രാമസഭ ചേരുന്നത്. കല്യാശേരി, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയും രാമന്തളി, മാടായി, ഏഴോം, പട്ടുവം, മാട്ടൂൽ, കണ്ണപുരം, കല്യാശേരി, ചെറുകുന്ന്, അഴീക്കോട്, മുഴപ്പിലങ്ങാട്, ധർമ്മടം, ന്യൂമാഹി തുടങ്ങിയ ഗ്രാമപഞ്ചായത്തിലെയും എല്ലാ ജനപ്രതിനിധികളും പങ്കെടുക്കും. കൂടാതെ പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന എംഎൽഎമാരും രാഷ്ട്രീയ-സാസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.


ഭഗത് സിംഗിനെ ഒഴിവാക്കി; ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറുടെ പ്രസംഗം കർണാടക പാഠപുസ്തകത്തിൽ

പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിൽനിന്ന് ഭഗത് സിം?ഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പ്രസം?ഗം ഉൾപ്പെടുത്തി കർണാടക സർക്കാർ. 2022- 23 അ?ധ്യ?യ?ന വ?ർഷത്തെ പുസ്തകത്തിലാണ് ആ?രാ?ണ് മികച്ച ?പു?രുഷ മാ?തൃ?ക എന്ന തലക്കെട്ടിൽ ഹെഡ്‌ഗേവാറിന്റെ പ്രസംഗമുള്ളത്. പാഠപുസ്തക അച്ചടി പുരോഗമിക്കുകയാണ്. ക?ർ?ണാ?ട?കത്തിലെ ബിജെപി സർക്കാർ പാഠ്യപദ്ധതിയെപ്പോലും കാവിവൽക്കരിക്കുകയാണെന്നും ഹെഡ്‌ഗേവാറിന്റെ പ്രസം?ഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ പാർടികൾ പറഞ്ഞു.

വിവിധ അധ്യാപക, വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ വകുപ്പിനെതിരെ രം?ഗത്തുവന്നിട്ടുണ്ട്. എ?ഴു?ത്തു?കാ?ര?ൻ രോ?ഹി?ത്ത് ച?ക്ര?തീ?ർഥ?യു?ടെ നേ?തൃ?ത്വ?ത്തി?ലു?ള്ള ടെ?ക്?സ്റ്റ്ബു?ക്ക് റി?വി?ഷ?ൻ ക?മ്മി?റ്റി?യാ?ണ് ഹെ?ഡ്‌ഗേ?വാ?റു?ടെ പ്ര?സം?ഗം ഉ?ൾ?പ്പെ?ടു?ത്ത?ണ?മെ?ന്നും നേ?ര?ത്തേ?യു?ള്ള ചി?ല പാ?ഠ?ഭാ?ഗ?ങ്ങ?ൾ നീ?ക്കം?ചെ?യ്യ?ണ?മെ?ന്നു?മു?ള്ള അ?ന്തി?മ റി?പ്പോ?ർ?ട്ട് മാ?ർ?ച്ചി?ൽ സ?ർക്കാരി?ന് ന?ൽ?കി?യ?ത്. പുരോ?ഗമന എഴുത്തുകാരുടെ പല പാഠഭാ?ഗങ്ങളും സിലബസിൽനിന്ന് ഒഴിവാക്കി. സി?ല?ബ?സി?ൽ കാ?ര്യ?മാ?യ മാ?റ്റം വ?രു?ത്തി?യി?ട്ടു?ണ്ടെ?ന്നും ഇ?തി?ന് പി?ന്നി?ൽ ആ?ർഎ?സ്എ?സ് ആ?ണെ?ന്നും ബിജെപി ഭ?ര?ണ?ത്തി?നു കീ?ഴി?ൽ ഇ?തി?ൽ കൂ?ടു?ത?ലൊ?ന്നും പ്ര?തീ?ക്ഷി?ക്കു?ന്നി?ല്ലെ?ന്നും വി?ദ്യാ?ഭ്യാ?സ വി?ദ?ഗ്ധനായ വി പി നി?ര?ഞ്ജ?നാ?രാ?ദ്യ പ?റ?ഞ്ഞു.
ആർഎസ്എസിനെക്കുറിച്ച് പാഠപുസ്തകത്തിൽ പരാമർശിക്കുന്നില്ലെന്നും യുവജനങ്ങൾക്ക് പ്രചോദനമാകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്‌ഗേവാറിന്റെ പ്രസം?ഗം മാത്രമാണ് പുസ്തകത്തിലുള്ളതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ന്യായീകരണം.

മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

 

വലിയ ഖര-ദ്രവ മാലിന്യ സംസ്‌കരണ പദ്ധതിയിലെ ഒരു അധ്യായം വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മട്ടന്നൂർചിക്കൻ റെന്ററിങ്ങ് പ്ലാന്റിന് സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കോഴി അറവ് മാലിന്യ സംസ്‌കരണത്തിനായി പൊറോറ കരുത്തുർപ്പറമ്പിൽ ആരംഭിച്ച മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാളികൾ വ്യക്തിശുചിത്വം ഉറപ്പുവരുത്താൻ ശ്രമിക്കുന്നവരാണ് എന്നാൽ സാമൂഹികമായി അത്തരമൊരു ശ്രദ്ധ പലപ്പോഴും നമുക്കില്ല. മാലിന്യം എവിടെ നിക്ഷേപിക്കരുത് എന്ന് പറയുന്നുവോ അവിടെ നിക്ഷേപിക്കുന്ന പ്രവണത പലർക്കും ഉണ്ട്. ഇത് മാറണം- മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു നിലപാട് സ്വീകരിച്ചത്. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ജനകേന്ദ്രമാക്കി മാറ്റുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്. മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിലെ കോഴി അറവ് മാലിന്യ പ്രശ്‌നത്തിന് പരിഹാരമാണ് മട്ടന്നൂരിലും പാപ്പിനിശ്ശേരിയിലുമുള്ള ചിക്കൻ റെന്ററിങ്ങ് പ്ലാന്റുകൾ. ദിനംപ്രതി 40 ടൺ മാലിന്യം സംസ്‌കരിക്കുന്ന മട്ടന്നൂർ റെൻഡറിങ് പ്ലാന്റിൽ ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ് മലിന ജലശുദ്ധീകരണ പ്ലാന്റ്, ബയോഫിൽറ്റർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 100ലധികം തൊഴിലാളികളാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് മുനിസിപ്പാലിറ്റി മുൻകൈ എടുത്ത് സ്ഥാപിതമായ ആദ്യ റെന്ററിങ്ങ് പ്ലാന്റാണ് മട്ടന്നൂരിലേത്. 10 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഇതുവരെ 50 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോർപറേഷനും പ്ലാന്റുമായി എഗ്രിമെന്റ് വെച്ചു. കോഴിക്കടകളിൽ നിന്ന് ശീതികരിച്ച വണ്ടിയിലാണ് പ്ലാന്റിൽ മാലിന്യമെത്തുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ്ഗരേഖയനുസരിച്ചാണ് പ്രവർത്തനം. വളർത്തു മൃഗങ്ങൾ, മത്സ്യങ്ങൾ എന്നിവക്കുള്ള തീറ്റയാണ് റെന്ററിംഗ് പ്ലാന്റിൽ നിന്നും ഉൽപാദിപ്പിക്കുന്നത്. കോഴിക്കടകൾക്ക് ലൈസൻസ് ലഭ്യമാക്കുന്നതിന് റെന്ററിങ്ങ് പ്ലാന്റുമായി വെച്ച എഗ്രിമെന്റ് ഹാജരാക്കണം. സംസ്ഥാന ഹരിത കേരള മിഷനും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് രാജ്യത്തെ ആദ്യ കോഴി അറവ് മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ റെന്ററിങ്ങ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
ചടങ്ങിൽ മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ അനിത വേണു അധ്യക്ഷയായി. മാലിന്യ നിർമ്മാർജ്ജന രംഗത്തെ വ്യക്തികളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു. മട്ടന്നൂർ റെന്ററിങ്ങ് പ്ലാന്റിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്‌ലാഗ് ഓഫ് ചെയ്തു.
മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സത്യൻ, എ കെ സുരേഷ്‌കുമാർ, വി പി ഇസ്മായിൽ, എം റോജ, പി പ്രസീന, കൗൺസിലർമാരായ സി വി ശശീന്ദ്രൻ, വി ഹുസൈൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, വീരാട് റെൻഡറിങ്ങ് ടെക്‌നോളജി ചെയർമാൻ എൻ കെ ചന്ദ്രൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

 


ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്


സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇനിയുള്ള 4 മാസങ്ങൾ വളരെ ശ്രദ്ധിക്കണം. പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തുന്നതാണ്.

എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്സി കോർണറുകൾ സ്ഥാപിക്കും. നേരത്തെയുള്ള ചികിത്സയാണ് ഈ രണ്ട് രോഗങ്ങൾക്കും ആവശ്യമായി വേണ്ടത്. മസിൽവേദന, മുതുക് വേദന എന്നിവയുണ്ടെങ്കിൽ പോലും ചിലപ്പോൾ ഈ രോഗങ്ങളാകാൻ സാധ്യതയുണ്ട്. അതിനാൽ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താൻ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകൾക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർ വേസുകൾ എന്നിവയിൽ കൊതുക് വളരാതെ ശ്രദ്ധിക്കണം. ഇവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.

ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. രാവിലെയും വൈകിട്ടുമാണ് കൊതുക് വീടിനുള്ളിൽ കയറാൻ സാധ്യത. ആ നേരങ്ങളിൽ വീടിന്റെ വാതിലുകളും ജനാലകളും അടച്ചിടുക.

ജില്ലാ ഓഫീസർമാർ ഫീൽഡ്തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തുടരുന്നതാണ്. ഞായറാഴ്ച 321 കേസുകളും ശനിയാഴ്ച 428 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിക്കാതിരിക്കാൻ മാസ്‌ക് ധരിക്കൽ തുടരേണ്ടതാണ്.

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നതാണ്. പരാതികൾ ചിത്രങ്ങൾ സഹിതം അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ സൗകര്യമൊരുക്കുന്നതാണ്. നല്ല ആഹാരം, വൃത്തിയുള്ള അന്തരീക്ഷം എന്നിവ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം
ഡെങ്കിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ചു. 'ഡെങ്കിപ്പനി പ്രതിരോധത്തിൽ നമുക്ക് കൈകോർക്കാം' എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം.

എന്താണ് ഡെങ്കിപ്പനി
ഒരു വൈറൽ രോഗം. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് പകർത്തുന്നത്. ഇവ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു മുതൽ 14 വരെ ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.

ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കുപിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ തേടണം.

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, ബോധവൽക്കരണ പരിപാടി, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഇരിവേരി സി.എച്ച്.സി യിൽ നടത്തി. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിററി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിററി ചെയർമാൻ രതീഷ്. ടി, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അനിൽകുമാർ. എം.വി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാജ്. എം.കെ, ഇരിവേരി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മായ. കെ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾസലിം മണിമ, സി.ഡി.എസ്, എ.ഡി.എസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സംരംഭകത്വ ശിൽപ്പശാല നടത്തി

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ് വിദേശ വിപണിയിലേക്ക് സംരംഭകരുടെ ഉൽപന്നങ്ങൾ എത്തിക്കാനാവശ്യമായ നടപടിക്രമങ്ങൾ, വിദേശ വ്യവസായ മേഖലയിലെ സാധ്യതകൾ എന്നിവയെ കുറിച്ചുള്ള സംരംഭകത്വ ശിൽപശാല നടത്തി. ആദ്യബാച്ചിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 38 സംരംഭകർ പങ്കെടുത്തു. വിദഗ്ധർ ക്ലാസെടുത്തു. അടുത്ത ബാച്ചിന്റെ പരിശീലനം ആഗസ്റ്റ് 10,11,12 തീയതികളിൽ നടക്കും.

 

Most Read

  • Week

  • Month

  • All