വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ അക്രമിച്ച കേസ്: പ്രതികളായ യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ യൂത്ത് കോൺ?ഗ്രസ് പ്രവർത്തകർക്ക് ജാമ്യം. റിമാൻഡിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.
     കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താനുള്ള സംഘത്തെ അയച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിർദേശ പ്രകാരം കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസി ഓഫീസിൽ നിന്നാണ്.
കണ്ണൂരിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ 13ന് പകൽ 12.38നാണ് ഡിസിസി ഓഫീസിൽ നിന്ന് വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇതിന്റെ കാശ് ഇപ്പോഴും കൊടുത്തിട്ടില്ല. എൽഡിഎഫ് ജില്ലാ റാലി വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. കണ്ണൂർതിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്ത് കൊടുത്ത് 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽപ്പെടുകയും ചെയ്യുന്ന യൂത്ത് കോൺഗ്രസ്സ് ക്രിമിനലിനെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് അയച്ചത്. 1995 ൽ സിപിഐ എം നേതാക്കളെ ട്രെയിൻ യാത്രക്കിടയിൽ വകവരുത്താൻ തോക്കും പണവും നൽകി ക്വട്ടേഷൻ സംഘത്തെ അയച്ച അതേ ബുദ്ധികേന്ദ്രമാണ് ഇപ്പോൾ മുഖ്യമന്ത്രിയെ അക്രമിക്കാൻ സ്വന്തം ക്രിമിനൽ സംഘത്തെ അയച്ചതെന്നും ജയരാജൻ പറഞ്ഞു

 

കണ്ണൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ > കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മസ്‌കറ്റിൽ നിന്നും എത്തിയ കോഴിക്കോട് കായക്കൊടി കെ അബ്‌ദുറഹ്മാനിൽ നിന്നാണ് 1717 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ സി വിജയകാന്ത്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മസ്‌ക‌റ്റിൽ നിന്നും ഗോഫസ്റ്റ് വിമാനത്തിലാണ്‌ സ്വർണം എത്തിച്ചത്‌. പോളിത്തിൻ കവറിലാക്കി കാൽമുട്ടിൽ ചുറ്റിയാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്‌. ഇയാളെ ചോദ്യം ചെയ്‌തതിനെ തുടർന്ന് സ്വർണക്കടത്തിൽ പങ്കുള്ള വടകര വാണിമേൽ അച്ചാണീൻ്റവിട ഹമീദിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.

 
വ്യാപാര മേള: പൊലീസ് മൈതാനം അനുവദിക്കുന്നു
 
ഈ വർഷം ജൂലൈ 15 മുതൽ സെപ്റ്റംബർ 24 വരെ വ്യാപാര മേള നടത്താനായി കണ്ണൂർ പൊലീസ് മൈതാനത്തിന്റെ പടിഞ്ഞാറ് ഭാഗം ആവശ്യക്കാർക്ക് അനുവദിക്കുന്നു. താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ ജൂലൈ നാലിന് വൈകിട്ട് നാല് മണിക്ക് മുമ്പായി സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ പൊലീസ് മേധാവി, കണ്ണൂർ സിറ്റി മുമ്പാകെ സമർപ്പിക്കണം. ഫോൺ: 0497 2763332.
 
വാക്ക് ഇൻ ഇന്റർവ്യു
 
സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. പത്താം തരം യോഗ്യതയുള്ള, ഐ ടി ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമനം. പ്രതിദിനം 650 രൂപ നിരക്കിൽ വേതനം. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തിരുവല്ലത്തെ സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ : 9447301306,0471 2380910.
 
ജില്ലയിൽ 27 വരെ മഞ്ഞ അലർട്ട്
 
കേന്ദ്ര കാലാവസ്ഥാവകുപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂൺ 23 മുതൽ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
 
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
 
തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രാണിക്സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി /എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 27ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുൻഗണനാ വിഭാഗക്കാരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.
 
സയൻസ് പാർക്ക്‌ ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു
 
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സയൻസ് പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ/പ്രൊഫസർമാർ/ശാസ്ത്ര വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം. കണ്ണൂർ പരിസരത്തുള്ളവർക്കും വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച് പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 29 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂർ-670002 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് 'സയൻസ് പാർക്ക് ഡയറക്ടർ തസ്തികയിലേക്കുള്ള അപേക്ഷ'     എന്ന് രേഖപ്പെടുത്തണം. ഫോൺ: 0497 2700205.
 
സൗജന്യ സിവിൽ സർവീസ് പരിശീലനം
 
യുപിഎസ്‌സി പരീക്ഷകളെകുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും  നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ വി എൻ കെ അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വൈ എം സി എ ഹാളിൽ ജൂൺ 24ന് രാവിലെ 9.30 മുതൽ നടക്കുന്ന സെമിനാർ നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ്, വി എൻ കെ മാനേജിങ് ഡയറക്ടർ വിനോദ് കുമാർ, നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി അലിസാബ്രിൻ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സെമിനാറും ചർച്ച ക്ലാസും യൂ പി എസ് സി പരിശീലകനായ ഡോ.അനിൽ കുമാർ ബാജ്പേയ്, നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി ചെയർമാൻ പ്രജീഷ് നിർഭയ എന്നിവർ നയിക്കും. സൗജന്യ സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 24ന് രാവിലെ ഒൻപത് മണിക്ക് വൈ എം സി എ ഹാളിൽ എത്തണം. ഫോൺ: 9567555636.
 
ദിശ: ഒന്നാം പാദ യോഗം 27ന്
 
ജില്ലയിലെ വിവിധ വകുപ്പുകൾ/ഏജൻസികൾ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുട ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിച്ച ദിശയുടെ 2022-23 ലെ ഒന്നാം പാദ യോഗം ജൂൺ 27ന് ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
 
സ്‌പോർട്‌സ് ക്ലബ്ബ് രജിസ്‌ട്രേഷൻ
 
തദ്ദേശ സ്വയംഭരണ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളാകാനുള്ള പ്രാദേശിക സ്‌പോർട്‌സ് ക്ലബ്ബുകൾ/സംഘടനകൾക്കുള്ള ജില്ലാതല രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി. സ്‌പോർട്‌സ് ക്ലബ്ബ്/സംഘടനകൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം അവ പ്രവർത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നേരിട്ടോ രജിസ്‌റ്റേർഡ് തപാൽ മുഖേനയോ സ്‌പോർടസ് ചട്ടം 62ൽ പ്രതിപാദിക്കുന്ന ഫോം എച്ച് മുഖേന 500 രൂപ ഫീസ് ഉൾപ്പടെ ജൂലൈ 20നകം രജിസ്റ്റർ ചെയ്യണം.
 
ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി
 
അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്‌സിൽ പ്രവേശനം തുടങ്ങി. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ www.atdcindia.co.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയോ അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ തളിപ്പറമ്പ്, കണ്ണൂർ-670142 എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്യുക. ഫോൺ: 9961803757, 9744917200.
 
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള
 
കണ്ണൂർ ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേളയിൽ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ താൽപര്യമുള്ള ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ ജൂലായ് ആറിന് മുൻപ് കണ്ണൂർ പഴയ ബസ്സ്സ്റ്റാന്റിന് പിറകിലുള്ള ആർ ഐ സെന്ററുമായി നേരിട്ടോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക. ഇ-മെയിൽ: This email address is being protected from spambots. You need JavaScript enabled to view it.
 
സ്‌കോൾ കേരള പ്രവേശനം
 
ഈ അധ്യയന വർഷം സ്‌കോൾ കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങളും www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക മുൻപ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. ഫോൺ : 04712 342950, 2342271.
 
എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ്: അപേക്ഷ ക്ഷണിച്ചു
 
ഐ എച്ച് ആർ ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ജൂൺ 30. ഫോൺ : 9605446129.
 
താലൂക്ക് വികസന സമിതി
 
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.
 
ഇരുൾ/വേങ്ങ മരം: ക്വട്ടേഷൻ ക്ഷണിച്ചു
 
കണ്ണൂർ ഗവ. ഐ ടി ഐയിൽ ഫിറ്റർ ട്രേഡിലേക്ക് മലേഷ്യൻ ഇരുൾ/വേങ്ങ മരം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷന്റെ കവറിന് പുറത്ത് ദി പ്രിൻസിപ്പൽ, ഗവ.ഐ ടി ഐ കണ്ണൂർ, തോട്ടട പി ഒ, കണ്ണൂർ-670007 എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് ഉച്ച രണ്ട് മണി. ഫോൺ: 0497 2835183.
 
ഇ എം എസിന്റെ ലോകം: സെമിനാർ സമാപിച്ചു
 
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സെൻട്രൽ ലൈബ്രറിയും ഇ എം എസ് ചെയറും ചേർന്ന് സംഘടിപ്പിച്ച  ഇ എം എസിന്റെ ലോകം സെമിനാർ കണ്ണൂർ ശിക്ഷക് സദനിൽ സമാപിച്ചു. 'വികസനം കേരള മാതൃക' എന്ന വിഷയത്തിൽ ഡോ. വി ശിവദാസൻ  എം പി  പ്രബന്ധം അവതരിപ്പിച്ചു. ടി ഗംഗാധരൻ മാസ്റ്റർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മോഡറേറ്ററായി. പി കെ വിജയൻ സ്വാഗതവും വി കെ പ്രകാശിനി  നന്ദിയും പറഞ്ഞു.
'മതനിരപേക്ഷ ഇന്ത്യ' എന്ന വിഷയം പ്രൊഫ. സി രവിന്ദ്രനാഥ് അവതരിപ്പിച്ചു. എം കെ മനോഹരൻ മോഡററ്റേറായി. എം കെ രമേഷ് കുമാർ സ്വാഗതവും ടി പ്രകാശൻ നന്ദിയും പറഞ്ഞു.
 
റാങ്ക് പട്ടിക റദ്ദായി
 
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം, എൻ സി എ മുസ്ലീം - 618/2019) തസ്തികയിലേക്ക് 2020 ഡിസംബർ 23ന് നിലവിൽ വന്ന 476/2020/എസ്എസ്‌വി നമ്പർ റാങ്ക് പട്ടിക കാലാവധി 2022 ജനുവരി 14 ന് പൂർത്തിയായതിനാൽ റദ്ദായതായി  ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
 
29ാം മൈൽ വെള്ളച്ചാട്ടത്തിനു സമീപം ചെണ്ടുമല്ലി തൈകൾ നട്ടു
 
ഏലപ്പീടികയിലെ 29ാം മൈൽ വെള്ളച്ചാട്ടത്തിനു സമീപം ജില്ലാ പഞ്ചായത്തിന്റെയും കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വെച്ച് പിടിപ്പിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബഞ്ചി ഡാനിയേൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ സംസാരിച്ചു. സൗന്ദര്യവൽകരണത്തിനായി വെള്ളച്ചാട്ടത്തിനു സമീപം 500 തൈകളാണ് വെച്ചുപിടിപ്പിക്കുക. കണ്ണൂർ-വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് 29ാം മൈൽ വെള്ളച്ചാട്ടം.
 
 
 
 
 
വൈദ്യുതി മുടങ്ങും
 
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ കണിശൻമുക്ക് മുതൽ നീർക്കടവ് വരെ ജൂൺ 24 വെള്ളി രാവിലെ ഏഴ് മുതൽ പത്ത് മണി വരെയും അലവിൽ ടെലിഫോൺ എക്സ്ചേഞ്ച് മുതൽ കണിശൻമുക്ക് വരെ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
 
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളിപിലാവ് ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 24 വെള്ളി എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴില്‍ മുതിരന്തി കവല, കോട്ടക്കുന്ന്, കുരിശുപള്ളി, തട്ടുകുന്ന് എന്നിവിടങ്ങളില്‍ ജൂണ്‍ 24 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 
മൂന്ന് ശിവസേന എംഎൽഎമാർകൂടി ഷിൻഡെയ്ക്കൊപ്പം; ഇഡിയെ ഭയന്ന് ഒളിച്ചോടിയെന്ന് 'സാമ്ന'
 
ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മൂന്ന് ശിവസേന എംഎൽഎമാർകൂടി വിമത ക്യാമ്പിലെത്തി. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽമാരും ഒരു സ്വതന്ത്രനും വിമത ക്യാമ്പിൽ ചേർന്നിരുന്നു. ഇതോടെ 36 ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്ര എംഎൽഎമാരും ഉൾപ്പെടെ ഏക്‌നാഥ് ഷിൻഡെയ്ക്ക് ഒപ്പമുള്ളവരുടെ എണ്ണം 41 ആയി.
അതേസമയം വിമതരെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌നയിൽ ഇന്ന് ലേഖനമുണ്ട്. ഏക്‌നാഥ് ഷിൻഡെയ്ക്കും വിമത എംഎൽഎമാർക്കുമെതിരെയാണ് വിമർശനം. സിബിഐയെയും ഇഡിയെയും ഭയന്ന് ഇവർ ഒളിച്ചോടി. ശിവസേനയുടെ സീറ്റിൽ ജയിച്ചവർ ഇപ്പോൾ ബിജെപിയോടൊപ്പമെന്ന് ലേഖനം ആരോപിക്കുന്നു. ഷിൻഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
 
കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
 

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു 13,313 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിമൂവായിരത്തിന് മുകളിലാണ് കേസുകൾ. 13, 313 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.
കൊവിഡ് മരണവും വർധിക്കുകയാണ്. 38 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം കൊവിഡ് കേസുകളിലുണ്ടാകുന്ന വർധനവ് ചർച്ച ചെയ്യാൻ അവലോകനം യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ യോഗം ചേരും. എയിംസ്, ഐസി എം ആർ, എൻ സി ഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. രാജ്യതലസ്ഥാനത്തും ടിപിആർ 7 ശതമാനം കടന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനം ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 83, 990 ആയി ഉയർന്നു.

കണ്ണൂരിൽ 28ന് എൽഡിഎഫ് റാലി
വികസനം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിൻറെ വികസന വിരുദ്ധ നീക്കങ്ങൾ തുറന്നുകാട്ടാൻ എൽ.ഡി.എഫിൻറെ നേതൃത്വത്തിൽ ജൂൺ 28 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ ബഹുജനറാലി സംഘടിപ്പിക്കും. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വികസനത്തിനൊപ്പമാണ്. എന്നാൽ 2016 ലും 2021 ലും തുടർച്ചയായി ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് കടുത്ത നിരാശയിലാണ്. ബി.ജെ.പിയാവട്ടെ ഏക നിയമസഭാ സീറ്റും നഷ്ടപ്പെട്ടതോടെ വെപ്രാളത്തിലാണ്. ഈ രണ്ടു കൂട്ടരും വികസന വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരിക്കുന്നത് ഭരണം നഷ്ടപ്പെട്ട നിരാശയിലാണ്. വികസന കാര്യങ്ങളിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മാത്രമല്ല പല മേഖലകളിലെ ദേശീയ റിപ്പോർട്ടുകളിലും കേരളമാണ് ഒന്നാമതെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാറാലി മുൻ ധനമന്ത്രി ടി എം തോമസ്സ് ഐസക് ഉദ്ഘാടനം ചെയ്യും.

തദ്ദേശവകുപ്പ് സംയോജനം പൂർണം ; ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചു
ഗ്രാമ -നഗരവികസനവകുപ്പുകൾ സംയോജിപ്പിച്ച് ഏകീകൃത തദ്ദേശഭരണവകുപ്പായി. ഇതുസംബന്ധിച്ച കരട് ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെയാണ് സംയോജനം പൂർണമായത്. സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡീഷണൽ ഡയറക്ടറുടെ തസ്തിക നഗരവിഭാഗത്തിൽ സൃഷ്ടിക്കും. ജില്ലാതലത്തിൽ വകുപ്പുമേധാവികളെ നിയമിക്കാൻ ഏഴ് ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും. റഗുലർ സ്‌കെയിലുമായി പൊരുത്തപ്പെടാത്ത ശമ്പള സ്‌കെയിലുകൾ ഏകീകരിച്ചു.
കോർപറേഷൻ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തസ്തികകൾ ജോയിന്റ് ഡയറക്ടർ തസ്തികയായി അപ്‌ഗ്രേഡ് ചെയ്തു. മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് ഒന്ന് തസ്തിക ഡെപ്യൂട്ടി ഡെവലപ്മെന്റ് കമീഷണർക്കു തുല്യമായി ഡെപ്യൂട്ടി ഡയറക്ടറായും ഗ്രേഡ് മൂന്ന് സീനിയർ സെക്രട്ടറിയായും അപ്‌ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഏകീകൃതവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്‌സ് ഓഫീസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയാക്കും. സബോർഡിനേറ്റ് സർവീസിലെ ഹെൽത്ത് സൂപ്പർവൈസർ തസ്തിക ക്ലീൻ സിറ്റി മാനേജരായും ക്യാമ്പയിൻ ഓഫീസർ തസ്തിക സ്റ്റേറ്റ് കമ്യൂണിക്കേഷൻ ഓഫീസറായും മാറ്റി ഗ്രേഡ് ഉയർത്തും. പഞ്ചായത്തുവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ഒന്ന് തസ്തിക പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ഒന്ന് എന്ന പേരിൽ ഉയർത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടർ തസ്തികയ്ക്കു തുല്യമാക്കി തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കും.കായൽ സൗന്ദര്യം നുകരാൻ കവ്വായിത്തീരം ഹൗസ് ബോട്ട് ടെർമിനൽ നിർമാണം പൂർത്തിയാകുന്നു

ഓളപ്പരപ്പുകളെ തൊട്ട് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങൾ.. ചെറുതും വലുതുമായ പച്ചത്തുരുത്തുകൾ.. കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങൾ.. ഉത്തര മലബാറിലെ സുപ്രധാന ജലസംഭരണിയായ കവ്വായി കായൽ കാഴ്ചകൾ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെർമിനൽ നിർമാണം പൂർത്തിയാകുന്നു.
മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൗസ്‌ബോട്ട് ടെർമിനൽ നിർമിച്ചത്. 4.58 കോടി രൂപ ചെലവിൽ നിർമിച്ച ടെർമിനലിൽ ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റർ നീളത്തിലുള്ള നടപ്പാതയും ഉണ്ട്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാവുന്ന രീതിയിൽ നാല് തട്ടുകളായാണ് ജെട്ടികൾ നിർമിച്ചത്. ഓടുമേഞ്ഞ മേൽക്കൂര, കരിങ്കൽ പാകിയ നടപ്പാത, കരിങ്കല്ലിൽ നിർമിച്ച ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റുകൾ എന്നിവയും കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് നടപ്പാതയോട് ചേർന്ന് വ്യൂ പോയിന്റുകളും ഉണ്ട്. കായൽക്കരയിലെ നടപ്പാത ഇന്റർലോക്ക് ചെയ്തു. കോൺക്രീറ്റ് പൈലുകൾ കൊണ്ടാണ് ടെർമിനലിന്റെ അടിത്തറ നിർമിച്ചത്.
പയ്യന്നൂർ നഗരസഭാ പരിധിയിലുള്ള ബോട്ട് ടെർമിനലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ. ഏഴ് പുഴകൾ ചേരുന്ന കവ്വായി കായലിന് 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ചെറു ദ്വീപുകളും കണ്ടൽക്കാടുകളും കവ്വായി ബീച്ചും കണ്ട് ആസ്വദിക്കാൻ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട്, പെഡൽ ബോട്ട്, കയാക്കിംഗ് സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്. നാടൻ ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നിവയും ലഭിക്കും. എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെ ബോട്ടിംഗ്. ഹൗസ് ബോട്ട് ടെർമിനൽ കൂടി പൂർത്തിയാകുന്നതോടെ ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.


ജില്ലയിൽ 27 വരെ മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂൺ 23 മുതൽ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


ഇ എം എസിന്റെ ലോകം സെമിനാർ
ജില്ലാ സെൻട്രൽ ലൈബ്രറി ഇ എം എസ് ചെയർ ഇ എം എസിന്റെ ലോകം സെമിനാർ സംഘടിപ്പിച്ചു. 'വികസനം കേരള മാതൃക' എന്ന വിഷയത്തിൽ ഡോ. വി ശിവദാസൻ എം പിയും മതനിരപേക്ഷ ഇന്ത്യ' എന്ന വിഷയം പ്രൊഫ. സി രവിന്ദ്രനാഥും അവതരിപ്പിച്ചു. ടി ഗംഗാധരൻ മാസ്റ്റർ , മുകുന്ദൻ മഠത്തിൽ, പി കെ വിജയൻ, വി കെ പ്രകാശിനി, ടി പ്രകാശൻ, എംകെ രമേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

കൂടാളി പഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു.
വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു. കൂടാളി-ചാലോട് റോഡിൽ കൊയ്യോടൻ ചാലിലാണ് ടേക്ക് എ ബ്രേക്ക് വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ അവസാന ഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജലസേചന വകുപ്പ് വിട്ടു നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒറ്റ നില കെട്ടിടമാണ് നിർമ്മിച്ചത്. നാല് ശുചിമുറിയും ഒരു മൂത്രപ്പുര ബ്ലോക്കുമാണ് സജ്ജീകരിച്ചത്. ശുചിമുറികളിൽ ഒരെണ്ണം ഭിന്നശേഷി സൗഹൃദമാണ്. ഇതോടൊപ്പം ഇവിടെ കഫ്റ്റേരിയയും ആരംഭിക്കും. കണ്ണൂർ വിമാനത്താവളത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും മറ്റുള്ളവർക്കും ഈ സൗകര്യം ഒരു പോലെ ഉപകാരപ്പെടും. പ്രവൃത്തി പൂർത്തിയാക്കി 'ടേക്ക് എ ബ്രേക്ക്' കെട്ടിടം ഉടൻ നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ പറഞ്ഞു.

അഗ്‌നിപഥ്, തൊഴിലില്ലായ്മ: രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടത് യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ആഹ്വാനം

അഗ്‌നിപഥ് പദ്ധതിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഇടത് വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം. ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്,എഐവൈഎഫ്, ആർവൈഎഫ്,എയ്സ, എഐഡിഎസ്ഒ, എഐഡിവൈഒ, ഐഎഎസ്പി, സിഎസ്യു തുടങ്ങി പന്ത്രണ്ട് സംഘടനകളാണ് പങ്കെടുത്തത്. വൻ വിജയമായ കർഷക സമരത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ജൂലൈ 29ന് സംയുക്ത പ്രക്ഷോഭം. അന്നേദിവസം ഡൽഹി ജന്തർ മന്ദിറിലും സംസ്ഥാന ജില്ലാ തലങ്ങളിലും നടക്കുന്ന സമരത്തിൽ ആയിരങ്ങൾ അണിനിരക്കും. രാജ്ഭവൻ,കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുന്നിലാണ് സംസ്ഥാന ജില്ലതലങ്ങളിൽ സമരം. ദീർഘകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സമരങ്ങൾക്ക് മുന്നോടിയായി സംസ്ഥാനങ്ങളിലും ജില്ലതലങ്ങളിലും ഉടൻ സംയുക്ത മുന്നണിക്കും രൂപം നൽകും.
ഗൃഹസന്ദർശനമടക്കം രാജ്യമാകെ വിപുലമായ പ്രചരണം സംഘടിപ്പിക്കുമെന്നും സൈനീക റിക്രൂട്ട്മെന്റിന് തയ്യറാറെടുത്ത് വഞ്ചിക്കപ്പെട്ടവർ, വിമുക്ത ഭടന്മാർ, മറ്റ് തൊഴിൽ തേടുന്നവർ എന്നിവരെയും സമരത്തിന്റെ ഭാഗമാക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിൽ കരാർവൽക്കരണം നടപ്പാക്കുന്നത് മറ്റ് സേനകളിലേയ്ക്ക് വ്യാപിക്കാൻ കാരണമാകുമെന്നും രാജ്യസുരക്ഷ പോലും അപകടത്തിലാക്കുന്നതാണെന്നും അഗ്‌നിപഥ് ആർഎസ്എസിന്റെ ഗുഢപദ്ധതിയാണെന്നും റഹീം പറഞ്ഞു. കൂടുതൽ ഇടത് സംഘടനകളെയും സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമാക്കും


കണ്ണൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മസ്‌കറ്റിൽ നിന്നും എത്തിയ കോഴിക്കോട് കായക്കൊടി കെ അബ്ദുറഹ്‌മാനിൽ നിന്നാണ് 1717 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ സി വിജയകാന്ത്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മസ്‌കറ്റിൽ നിന്നും ഗോഫസ്റ്റ് വിമാനത്തിലാണ് സ്വർണം എത്തിച്ചത്. പോളിത്തിൻ കവറിലാക്കി കാൽമുട്ടിൽ ചുറ്റിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് സ്വർണക്കടത്തിൽ പങ്കുള്ള വടകര വാണിമേൽ അച്ചാണീന്റവിട ഹമീദിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഡോളർക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നൽകില്ല, അപേക്ഷ കോടതി തള്ളി
ഡോളർക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിന് നൽകാനാകില്ലെന്ന് കോടതി. ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹർജി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിർത്തിരുന്നു.
അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ലെന്നും എന്നാൽ നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.


Most Read

  • Week

  • Month

  • All