മഹാരാഷ്ട്ര പ്രതിസന്ധി: ഉദ്ധവ് തക്കാറെ രാജിവെക്കില്ല, വിമത നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസേന

 

മുംബൈ> അനുനയനീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ബിജെപിയുടെ അട്ടിമറി ശ്രമം നിയമസഭയിൽ നേരിടാനുറച്ച്‌ ശിവസേന. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെക്കില്ലെന്നും ശിവസേന ഔദ്യോ​ഗിക നേതൃത്വം വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിമതരെ അനുനയിപ്പിക്കാൻ, മഹാസഖ്യത്തിൽനിന്ന്‌ പിൻവാങ്ങാൻ തയ്യാറാണെന്നുവരെ വ്യാഴാഴ്‌ച ശിവസേന നേതൃത്വം വാക്ക്‌ നൽകിയിരുന്നു. എന്നാൽ അതും ഏക്‌നാഥ്‌ ഷിൻഡെ തള്ളി. തുടർന്നാണ്‌ വിമതരുടെ ഭീഷണിക്ക്‌ വഴങ്ങേണ്ടെന്നും നിയമസഭയിൽ നേരിടാനും മഹാസഖ്യ നേതൃത്വം തീരുമാനിച്ചത്‌.മഹാസഖ്യത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടുമെന്ന്‌ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയുമായി സംസാരിച്ചശേഷം പവാർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ബദൽ നീക്കവുമായി ഉദ്ധവും രംഗത്തിറങ്ങി. വിമതരെ അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡെപ്യൂട്ടി സ്‌പീക്കർക്ക്‌ ശിവസേന കത്ത്‌ നൽകി. 12 വിമത എംഎൽഎമാർക്ക്‌ ഉദ്ധവ്‌ വിപ്പും നൽകി.

 രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തില്‍ ശക്തമായ നടപടി : മുഖ്യമന്ത്രി

തിരുവനന്തപുരം> വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്.

 സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു


ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വി വേണു ആഭ്യന്തര സെക്രട്ടറിയാകും

തിരുവനന്തപുരം> ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വി വേണു ആഭ്യന്തര സെക്രട്ടറിയാകും. ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.

ടിങ്കു ബിസ്വാള്‍ പുതിയ ആരോഗ്യ സെക്രട്ടറിയാകും. ഭക്ഷ്യ വകുപ്പ് സെക്രട്ടറിയായി അലി അഷ്‌കര്‍ പാഷയെ നിയമിച്ചു. ശര്‍മ്മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കി. എന്‍ പ്രശാന്ത് പട്ടികജാതി, വര്‍ഗ്ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പരമേശ്വരന്‍ അയ്യരെ നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആണ് നിയമനം.
 


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതി; മെഡിസെപ്പ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 500 രൂപയാണ് പ്രതിമാസ പ്രീമിയം. പ്രതിവർഷം 4800 രൂപയും 18 % ജിഎസ്ടിയുമാണ് ഇൻഷുറൻസ് വിഹിതം. ഇതിൽ ജിഎസ്ടി സർക്കാർ നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. വർഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക. സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ആനുകൂല്യം ലഭിക്കും. സർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം. പെൻഷൻകാർക്ക് പങ്കാളിയെ മാത്രമേ ഉൾപ്പെടുത്താനാകൂ. നിലവിലുള്ള രോഗങ്ങൾക്ക് ഉൾപ്പെടെ കാഷ്‌ലെസ് ചികിൽസ നൽകും.
സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജൻറ് ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളിലെ ഉൾപ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സർക്കാർ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ നേരിട്ട് നിയമിച്ച പേഴ്‌സണൽ സ്റ്റാഫും ഗുണഭോക്താക്കളാകും. ആകെ 11 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ മാർച്ച്
രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ്എഫ്‌ഐ മാർച്ച്. ബഫർസോൺ വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. മാർച്ചിനിടയിൽ യൂത്ത് കോൺഗ്രസുകാർ ഇടപെട്ടതോടെ സംഘടർഷാവസ്ഥയിലായി. പോലീസ് ലാത്തി വീശിയാണ് ഇരു വിഭാഗത്തെയും മാറ്റിയത്. എന്നാൽ മാർച്ചിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത് വന്നു. ഇവിടെ മാർച്ച് നടത്തേണ്ട ഒരു കാര്യവുമില്ലെന്നാണ് ജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു
സിനിമ, സീരിയൽ, നാടക നടൻ വി പി ഖാലിദ് (മറിമായം സുമേഷ്) അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് മരണം. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവരുടെ പിതാവാണ്.രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു നാമനിർദേശപത്രിക സമർപ്പിച്ചു
എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി എൻഡിഎ നേതാക്കൾക്ക് എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ 27 നാകും പത്രിക സമർപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ്മ , ജെഡിയു, എഐഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി പാർട്ടികളിലെ പ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ദ്രൗപതി മുർമു പത്രിക സമർപ്പണത്തിന് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുർമ്മുവിനെ നാമ നിർദേശം ചെയ്തു. 50 പേർ പിന്തുണ അറിയിച്ച് കൊണ്ട് ഒപ്പ് വെച്ചു. നാല് സെറ്റ് നാമനിർദേശ പത്രികയാണ് മുർമ്മു സമർപ്പിച്ചത്. പത്രിക സമർപ്പിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി പിന്തുണ ഉറപ്പിക്കാനുള്ള നടപടികൾ തുടങ്ങാനാണ് എൻഡിഎയുടെ നീക്കം.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കേരള, കർണാടക തീരങ്ങളിൽ ജൂൺ 24 മുതൽ 26 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

'മാങ്ങാട്ടിടം' ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം