ഷഹീൻബാഗിലെ കൊടുങ്കാറ്റ്
ഒരു സംശയവുമില്ല. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് ആഞ്ഞടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം ഡൽഹിയിലെ ഷഹീൻ ബാഗ് തന്നെയാണ്. കൊടുംതണുപ്പിൽ പുലർച്ചയ്ക്കുപോലും അയ്യായിരത്തോളം പേർ എല്ലാ ദിവസവും തെരുവിലുണ്ട്.
ഒരു സംശയവുമില്ല. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് ആഞ്ഞടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം ഡൽഹിയിലെ ഷഹീൻ ബാഗ് തന്നെയാണ്. കൊടുംതണുപ്പിൽ പുലർച്ചയ്ക്കുപോലും അയ്യായിരത്തോളം പേർ എല്ലാ ദിവസവും തെരുവിലുണ്ട്.
ആർഎസ്എസിനുള്ള ഇസ്ലാമിക ബദലെന്ന് ഒളിഞ്ഞും തെളിഞ്ഞും അവകാശപ്പെടുന്ന തീവ്ര മൗലികവാദപ്രസ്ഥാനങ്ങൾക്ക് കേരള മുസ്ലിം സമൂഹത്തിനിടയിൽ കാര്യമായ ഒരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതായിരുന്നു അവർ ആഹ്വാനം ചെയ്ത ഹർത്താലിനു സമുദായത്തിൽ നിന്നു കിട്ടിയ നിരുത്സാഹം.
ഒരു യഥാര്‍ത്ഥ ' രാജ്യസ്‌നേഹി' കാശ്മീരില്‍ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്‌നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദര്‍ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്.
പ്രീഡിഗ്രി കാലത്താണ് ഇർഫാൻ ഹബീബിനെ ആദ്യമായി കേൾക്കുന്നത്. മുസ്ലീം സമുദായത്തിലെ ബഹുഭാര്യത്വ സമ്പ്രദായത്തിനെതിരെയും ശരിയത്തിലെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെയും കോഴിക്കോട്ട് നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു.
അമിത് ഷായും ജെ പി നഡ്ഡയുമടങ്ങുന്ന ധുരന്ധരസംഘം രാത്രി രണ്ടുമണിവരെ പാർട്ടി ഓഫീസിൽ കുത്തിയിരുന്ന് ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടർ സ്ട്രാറ്റജിയാണ് രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയത്.പിന്നെങ്ങനെ കലിയിളകാതിരിക്കും.!പിന്നെങ്ങനെ എഴുത്തും വായനേം അറിയാവുന്നവരെ തെരഞ്ഞുപിടിച്ച് തല തല്ലിപ്പൊളിക്കാതിരിക്കും..?!
ഇന്ന് ഒരു പൊതു ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. അതിന്റെ അവസാനത്തില്‍ ദേശീയഗാനാലാപനം ഉണ്ടായിരുന്നു. എഴുന്നേറ്റു നിന്നു. രണ്ടു കൊച്ചു കുട്ടികള്‍ വന്ന് ദേശീയ ഗാനം ആലപിച്ചു.