ഇന്ത്യ 1,85,145 അമേരിക്ക 2075 ചൈന 11
കുതിക്കുന്നു ഇന്ത്യയിൽ
പി കെ ബൈജു
കണ്ണൂർ
ലോകത്തെ 222 രാജ്യങ്ങളെയും കടത്തി വെട്ടി ഇന്ത്യയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. മറ്റ് രാജ്യങ്ങളെല്ലാം കോവിഡിനെ പിടിച്ച് കെട്ടിയപ്പോൾ ആസൂത്രണത്തിലെ പാളിച്ച കാരണം ഇന്ത്യയിൽ രോഗ ബാധിതർ ദിവസേന എണ്ണം കൂടുകയാണ്.
16 മാസം മുന്നേ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത ചൈനയിൽ കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണം വെറും 11 ആണ്. ഇന്ത്യയിലാണെങ്കിൽ ചൊവ്വാഴ്ചത്തെ രോഗികൾ 1,85,145 ആണ്. തിങ്കളാഴ്ച ഇത് മൂന്ന് ലക്ഷത്തിലധികമായിരുന്നു. നേരിയ കുറവ് റിപ്പോർട്ട് ചെയ്യുന്നത് ആശ്വാസത്തോടെയാണ് രാജ്യം കാണുന്നത്.
രോഗം റിപ്പോർട്ട് ചെയ്ത 222 രാജ്യങ്ങളിൽ ഒരു ദിവസം അയ്യായിരത്തിലേറെ രോഗികൾ ഉണ്ടാകുന്നത് 11 രാജ്യങ്ങളിൽ മാത്രമാണ്. ഒന്നാം ഘട്ടത്തിൽ രോഗം രൂക്ഷമായ അമേരിക്ക പോലും ഇപ്പോൾ കോവിഡിനെ പിടിച്ചു കെട്ടി. കഴിഞ്ഞ ദിവസം 2075 പുതിയ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. റഷ്യ 8053, ഇറ്റലി 10404, ജർമനി 9561, പോളണ്ട് 5709, ഇറാൻ 20,963 ഉക്രൈൻ 7915, നെതർലാന്റ് 5337, ഇറാക്ക് 7152, ഫിലിപ്പൈൻസ് 7204 എന്നിങ്ങനെയാണ് അയ്യായിരത്തിലെറ രോഗികൾ ഒരു ദിവസം ഉണ്ടാകുന്ന രാജ്യങ്ങൾ.
ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിനേഷൻ വർധിപ്പിച്ചാണ് കോവിഡിനെ പ്രതിരോധിക്കുന്നത്. ഇന്ത്യയിൽ ഇതിലും പാളിച്ച പറ്റിയതാണ് രണ്ടാം തരംഗം ഇങ്ങിനെ വ്യാപിപ്പിക്കാൻ കാരണം.
ലോകത്താകെ 14,88,35, 689 പേർക്ക് രോഗം പിടിപ്പെട്ടു. ഇതിൽ 12,65, 60,726 പേരുടെ രോഗം ഭേദമായി. 31,38,906 പേരാണ് മരണമടഞ്ഞത്. 3,28,77,124 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്. ഇന്ത്യയിലാണെങ്കിൽ 1,78,10, 88 പേർക്കാണ് രോഗം പിടിപ്പെട്ടത്.

Most Read

  • Week

  • Month

  • All