ഒന്നര വർഷത്തിന് ശേഷം രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിച്ചത് ഏറെ ആശ്വാസത്തത്തേടെയാണ് ജനം കാണുന്നത്,
കോവിഡ് മഹാമാരിക്കിടയിൽ സ്‌കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികൾക്കാകെ മാനസിക പ്രയാസം ഉണ്ടായിരുന്നു. കുട്ടികൾക്ക് പുറമെ രക്ഷിതാക്കളും സംഘർഷത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും ഇതിന് ആശ്വാസം വരികയാണ്. ദില്ലി, തമിഴ്‌നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറന്നത്.
സ്‌കൂളുകളിൽ അധ്യാപകരും സ്‌കൂൾ ജീവനക്കാരും 2 ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. 50% വിദ്യാർഥികളെ പ്രവേശിപ്പിച്ചാണ് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ നിലവിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പ്രവർത്തനം.
ദില്ലിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും ദില്ലി സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 8 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 8നാണ് ആരംഭിക്കുക. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ ആരംഭിച്ചാൽ ഉടൻ
വിദ്യാര്ത്ഥികൾക്ക് മുഴുവൻ വാക്‌സിൻ നൽകും. കേരളത്തിൽ സപ്തംബർ അഞ്ചിനുള്ളിൽ അധ്യാപക ദിനത്തിൽ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും വാക്‌സിൻ നൽകും. അതൊടൊപ്പം അധ്യാപകരുടെയും ജീവനക്കാരുടെയും വീട്ടിലെ 18 വയസ്സിന് മുകളിലുള്ള മുഴുവനാളുകൾക്കും വാക്‌സിൻ നൽകും.
രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. ഓഗസ്റ്റ് 27ലെ ഒരു കോടി മൂന്ന് ലക്ഷം ഡോസ് എന്ന് റെക്കോർഡാണ് കഴിഞ്ഞ ദിവസം തിരുത്തിയത്.
1 കോടി 16 ലക്ഷത്തിലേറെ വാക്സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത് 65 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 138 കോടി ജനങ്ങൾക്ക് 276 കോടി വാക്‌സിൻ വേണം. 21 ശതമാനം പേർക്ക് മാത്രമാണ് വാക്‌സിൻ നൽകിയത്.
കേരളത്തിൽ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,90,51,913 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,12,55,618 പേർക്ക് ഒന്നാം ഡോസ് വാക്സിനും 77,96,295 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 60.04 ശതമാനം പേർക്ക് ഒന്നാം ഡോസും 22.02 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 74.06 ശതമാനം പേർക്ക് ഒന്നാം ഡോസും 27.16 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

 

Most Read

  • Week

  • Month

  • All