Colors: Blue Color

സ്വന്തം ലേഖകൻ;

ക്ലോയ് ഷാവോ…ആ പേര് ഇന് സിനിമ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം ഒരു ഏഷ്യൻ വനിത നേടുന്നത്. ചരിത്രത്തിൽ തന്നെ ഇത്തരമൊരു പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ് ഷാവോ. നൊമാഡ്ലാൻഡിലൂടെ ഓസ്കാർ ലഭിച്ച ക്ലോയ് സിനിമാ രം​ഗത്ത് സ്ത്രീ സാന്നിധ്യവും സ്ത്രീകൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും അടിവരയിടുക കൂടി ചെയ്തു

 

.1982ൽ ചൈനയിലെ ബെയ്ജിം​ഗിൽ പിറന്ന ക്ലോയ് 14 -ാം വയസിലാണ് ലണ്ടണിലെ ബോർഡിം​ഗ് സ്കൂളിലേക്ക് പോകുന്നത്. തുടർന്ന് ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. അവിടെ നിന്നാണ് ക്ലോയ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ശേഷം ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ പഠനം.2015ലാണ് ക്ലോയിയുടെ സംവിധാനത്തിലുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സോം​ഗ് മൈ ബ്രദേഴ്സ് ടോട്ട് മി എന്ന ഫീച്ചർ സിനിമയായിരുന്നു അത്.

സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, കാൻസ് ചലച്ചിത്ര മേള എന്നിവിടങ്ങളിലെല്ലാം പ്രദർശിക്കപ്പെട്ട ആദ്യ ചിത്രം തന്നെ ക്ലോയിക്ക് മികച്ച സംവിധായകയെന്ന ഖ്യാതി നേടിക്കൊടുത്തു. ബെസ്റ്റ് ഫസ്റ്റ് ഫീച്ചർ വിഭാ​ഗത്തിലേക്ക് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.പിന്നീട് 2017ൽ ദ റൈഡർ, 2020 ൽ നൊമാഡ്ലാൻഡ്, 2021 ൽ എറ്റേണൽസ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. 93-ാം ഓസ്കാർ ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും 39-കാരിയായ ക്ലോയ് ഷാവോ സംവിധാനം നൊമാഡ്ലാൻഡ് എന്ന ചിത്രത്തിനാണ് ലഭച്ചത്.

 

നൊമാഡ്ലാൻഡിലൂടെ മികച്ച സംവിധായകയ്ക്കുള്ള ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ക്ലോയിക്ക് ലഭിച്ചിട്ടുണ്ട്. 1984 ൽ ബാർബറ സ്ട്രെയ്സാൻഡിന് ശേഷം ​ഗോൾഡൻ ​ഗ്ലോബ് ലഭിക്കുന്ന ഏക വനിതയാണ് ക്ലോയ് ഷാവോ.എന്നാൽ ജന്മ​ദേശമായ ചൈനയിൽ നൊമാഡ്ലാൻഡിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ചൈനയെ അപകീർത്തിപ്പെടുത്തി എന്ന കാരണത്താൽ ഓസ്കാർ ചടങ്ങ് ചൈനയിൽ പ്രദർശിപ്പിക്കില്ല

ലോകത്തെ മുപ്പതോളം നഗരങ്ങളിൽ ഒറ്റ രാത്രികൊണ്ട് ഉയർന്ന് പൊങ്ങിയ ലോഹത്തൂൺ ഇന്ത്യയിൽ കണ്ടെത്തി. അഹമ്മദാബാദിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്.

ആറ് അടി നീളമുള്ള ലോഹത്തൂൺ താൽതേജിലെ സിംഫണി പാർക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് നൽകിയിരിക്കുന്ന പേര്.

മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാർക്കിൽ ഇത്തരമൊരു തൂൺ ഉണ്ടായിരുന്നില്ലെന്ന് പരിപാലകൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂൺ കാണുന്നത്.

ആദ്യം യൂടായിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂൺ കണ്ടെത്തി.

കൊവിഡ് ഭീതി അടങ്ങും മുൻപ് മഹാമാരി മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേ​ഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്.

ആഫ്രിക്കൻ രാജ്യമായ കോം​ഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോ​ഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാൾ ചികിത്സ തേടിയത്. ഇയാൾ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി. ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ജന്തുക്കളിൽ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകി.

വാർത്തകൾ തത്സമയം അറിയുവാൻ ആസാദി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

 

കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വത്തിക്കാനിൽ 100 പേർ മാത്രമാണ് പാതിരാ കൂർബാനയിൽ പങ്കെടുത്തത്.

കൊവിഡിനെ തുടർന്ന് മിതമായ രീതിയിലാണ് വത്തിക്കാനിൽ ചടങ്ങുകൾ നടന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 100 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് മഹാമാരിയുടെ കാലത്ത് അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും ഫ്രാൻസിസ് മാർപാപ്പ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. സാധാരണയേതിലും രണ്ട് മണിക്കൂർ മുൻപാണ് ഇക്കുറി പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചത്. ഇറ്റലിയിൽ രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ വിശ്വാസികൾക്ക് രാത്രിയിൽ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകൾ നേരത്തെയാക്കിയത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരക്കുണ്ടായില്ല.

21,000 കോടി ലോൺ ആപ്പ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പൊലീസ് പിടിയിൽ. ലാംബോ എന്നറിയപ്പെടുന്ന ചൈനീസ് സ്വദേശി സു വേയാണ് ഡൽഹി പൊലീസിന്റെ വലയിലായത്.

അഗ്ലോ ടെക്‌നോളജീസ്, ലുയിഫാംഗ് ടെക്ക്‌നോളജീസ്, നബ്ലൂം ടെക്ക്‌നോളജീസ്, പിൻപ്രിന്റ് ടെക്കനോളജീസ് എന്നീ കമ്പനികൾ നടത്തുന്ന അനധികൃത ലോൺ ആപ്ലിക്കേഷന്റെ തലവനായിരുന്നു ലാംബോ എന്ന 27 കാരൻ. ചൈനയിലെ ജിയാംഗ്‌സി നിവാസിയാണ് ലാംബോ.

ലോൺ മാഫിയയുടെ വലയിൽപ്പെട്ട മൂന്ന് പേർ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. 21,000 കോടി വിലമതിക്കുന്ന 1.4 കോടി സാമ്പത്തിക ഇടപാടുകളാണ് നന്നിരിക്കുന്നത്. ബിറ്റ് കോയിൻ രുപേണ അന്താരാഷ്ട്ര പണമിടപാടുകൾ നടന്നിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണമാണ് ചൈനീസ് യുവാവിൽ ചെന്നെത്തിച്ചതും ഡൽഹിയിൽ ലാംബോയുടെ അറസ്റ്റിലേക്ക് എത്തിച്ചതും.

അഫ്ഗാനിസ്ഥാനിൽ വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. അഫ്ഗാനിലെ കൊഹിസ്താൻ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ ആയുധധാരിയാണ് ഫ്രെഷ്തയ്ക്ക് നേരെ വെടിയുതിർത്തത്. വെടിവയ്പിൽ ഫ്രെഷ്തയുടെ സഹോദരനും പരുക്കേറ്റു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമപ്രവർത്തകൻ റഹ്മത്തുല്ല നിക്സാദും ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ ഫോറം ഓഫ് അഫ്ഗാൻ മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു.

Most Read

  • Week

  • Month

  • All